ഡിന്നറിനു രുചികരമായ സ്പെഷ്യൽ ചിക്കൻ പറാത്ത

  • 06/02/2020

സിമ്പിൾ ആൻഡ് പവർഫുൾ ആയ റവ വട തയ്യാറാക്കാൻ വേണ്ടി ഒരു ബൗൾ എടുത്തു അതിലേക്ക് ഒരു കപ്പ് റവ ഇടുക ശേഷം ഒരു മീഡിയം സൈസ് സവോള ചെറുതായരിഞ്ഞത്, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, നാല് പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ച് വേപ്പിലയും മല്ലിയിലയും ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്, കാൽ ടീസ്പൂൺ ചെറിയ ജീരകം, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ എന്നിവ ചേർക്കുക എന്നിട്ട് അരക്കപ്പ് പുളിയില്ലാത്ത തൈര് കൂടി ഒഴിക്കണം പുളിയുള്ള തൈര് ആണെങ്കിൽ കാൽകപ്പ് മതിയാകും.ശേഷം ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നല്ലപോലെ കുഴച്ചെടുക്കുക. എന്നിട്ട് ഈ മാവ് അര മണിക്കൂർ റസ്റ്റ് ചെയ്യുവാൻ മാറ്റി വയ്ക്കണം. അരമണിക്കൂറിനുശേഷം നമ്മുടെ കയ്യിൽ ഓയിലോ അല്ലെങ്കിൽ വെള്ളമോ നനച്ചു ഈ മാവ് കയിൽ എടുത്ത് ഓരോ ഉണ്ട ആക്കി കയ്യിൽ തന്നെ വച്ച് ഉഴുന്നുവടയുടെ പോലെ പരത്തി നടുവിൽ ഒരു തുളയിട്ട്‌ കൊടുക്കാവുന്നതാണ് ശേഷം ഇത് ഫ്രൈ ചെയ്തെടുക്കാൻ ഒരു ഫ്രയിങ് പാനിൽ അത്യാവശ്യം ഓയിൽ ഒഴിച്ച് മീഡിയം ഫ്ളയിമിൽ തീ ഇടുക, പാൻ ചെറുതായി ചൂടാകുമ്പോൾ തന്നെ ഷേപ്പിൽ ആക്കി വെച്ചിരിക്കുന്നത് മാവ് ഓരോന്നായി ഇട്ടു കൊടുക്കണം ഒരിക്കലും നല്ലപോലെ ചൂടായ എണ്ണയിൽ ഇത് ഇട്ടു കൊടുക്കരുത് അങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ഇത് കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്. എന്നിട്ട് ഒരു സൈഡ് നല്ല ഗോൾഡൻ കളർ ആയി വരുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചിടുക രണ്ട് സൈഡും ഗോൾഡൻ ആയി വരുന്ന സമയം എടുത്തു മാറ്റി ചൂടോടെ സെർവ് ചെയ്യാവുന്നതാണ്. ഇൗ വിഭവം ഉണ്ടാക്കുവാൻ നമ്മുക്ക് 5 മിനിറ്റ് തന്നെ മതിയാകും എന്നാല് അതിലുപരി ഇത് വളരെ രുചികരവുമാണ്.

Related Articles