വലിയ ഇഷ്ടങ്ങളില്‍ ഒന്ന്; 20 വര്‍ഷമായി ഉപയോഗിക്കുന്ന നീല ക്വാളിസിനെക്കുറിച്ച് ഗണേഷ് കുമാര്‍

  • 17/10/2020

വില കൂടിയ വാഹനങ്ങള്‍ മേടിച്ചും പുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കിയും എന്നും വാര്‍ത്തകളില്‍ ഇടം നേടുന്നതവരാണ് സിനിമാ താരങ്ങള്‍. എന്നാല്‍ 20 വര്‍ഷമായി തന്റെ കൂടെയുള്ള ടൊയോട്ട ക്വാളിസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പത്തനാപുരം എംഎല്‍എയും സിനിമാ താരവുമായ ഗണേഷ് കുമാര്‍. വലിയ ഇഷ്ടങ്ങളിലൊന്നാണ് തന്റെ നീല ക്വാളിസ് എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. എത്ര വിലതരാമെന്ന് പറഞ്ഞാലും തന്റെ ഈ വാഹനം കൈവിട്ട് കളയില്ലെന്നും എംഎല്‍എ പറയുന്നു. 

2001 ലാണ് ഗണേഷ് കുമാര്‍ ഈ വാഹനം സ്വന്തമാക്കുന്നത്. അന്ന് പ്രതിപക്ഷം പറഞ്ഞുണ്ടാക്കിയത് താന്‍ 25 ലക്ഷത്തിന്റെ വാഹനം വാങ്ങിച്ചു എന്നായിരുന്നു. എന്നാല്‍ വെറും ആറോ, ഏഴോ ലക്ഷം മുടക്കിയാണ് താന്‍ ഈ ക്വാളിസ് സ്വന്തമാക്കിയത്. എല്ലാം സുഖ ദുഖങ്ങളിലും ഈ ക്വാളിസും തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Related Articles