രുചികരമായ നെയ്യ് ലഡ്ഡു തയ്യാറാക്കാം

  • 06/02/2020

നല്ല സോഫ്റ്റ് ആയ നെയ്യ് ലഡ്ഡു തയ്യാറാക്കാൻ വേണ്ടി ഒരു ബൗളിലേക്ക് രണ്ടു കപ്പ് കടലമാവും, കളറിന് വേണ്ടി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് യോജിപ്പിക്കുക, ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തു കട്ടകൾ ഒന്നും ഇല്ലാത്ത രീതിയിൽ വീണ്ടും മിക്സ് ചെയ്യണം., ഒരു വിസ്ക് ഉപയോഗിക്കുകയാണെങ്കിൽ എളുപ്പം കട്ടയില്ലാതെ നമുക്ക് ഈ മാവ് ലഭിക്കും അല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുത്താല്ലും മതിയാകും, ഈ മാവ് ഒരുപാട് ലൂസും ആവരുത് അതുപോലെതന്നെ കട്ടിയും ആവരുത് അതായിരിക്കണം പരുവം. ഇനി ഒരു ഫ്രൈയിംഗ് പാനിൽ തീ കുറച്ച് വെച്ച് ⅓ അല്ലെങ്കിൽ ½ ഭാഗം വരെ എണ്ണ ഒഴിക്കുക എന്നിട്ട് എണ്ണ ചൂടായി വരുമ്പോൾ നമ്മള് ചോറ് എല്ലാം എടുക്കുന്ന ഒരുപാട് തുളയുള്ള ചട്ടുകം എടുത്തു പാനിൻെറ മുകളിൽ പിടിച്ച് അതിലേക്ക് ഈ മാവ് ഒഴിച്ചു കൊടുക്കുക, അങ്ങനെ ചെയ്യുമ്പോൾ ഓരോ ബോളുകൾ ആയിട്ടായിരിക്കും എണ്ണയിൽ മാവ് വീഴുക, എന്നാൽ ഒരു സ്ഥലത്തു മാത്രം വച്ച് ഒളിച്ചിരുന്നാൽ പോര, എല്ലാ ഭാഗത്തും ചട്ടുകം വച്ച് എല്ലായിടത്തും ഒഴിച്ചുകൊടുക്കണം എന്നാൽ മാത്രമേ കൂട്ടി പിടിക്കാതെ ഇവ ഇരിക്കുകയുള്ളൂ.. എന്നിട്ട് ഈ ബോളുകൾ ക്രിസ്പി ആവാൻ തുടങ്ങുമ്പോഴേക്കും എടുത്തു മാറ്റേണ്ടതാണ്. എന്നിട്ട് ഇൗ ബോളുകൾ മിക്സിയുടെ ജാറിൽ ഇട്ട് അതിലേക്ക് അഞ്ച് ഗ്രാമ്പൂ, ഒരു ടീസ്പൂൺ ഏലക്ക പൊടിച്ചത് കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കണം, തരികൾ നിൽക്കുന്ന രീതിയിൽ വേണം പൊടിക്കാൻ, നല്ല സ്മൂത്ത് ആയി പൊടിച്ചു എടുക്കേണ്ട ആവശ്യമില്ല. ഇനി ഇതിലേക്ക് ഒഴിക്കുവാൻ ഷുഗർ സിറപ്പ് തയ്യാറാക്കണം, അതിനായി ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് ഒരു കപ്പ് അഥവാ 200 ഗ്രാം പഞ്ചസാര ചേർക്കുക എന്നിട്ട് അതിലേക്ക് അരക്കപ്പിന് കുറച്ചു താഴെയായി വെള്ളമെടുത്ത് അതുകൂടി ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക ഒരു നൂൽ പരുവം ആണ് വേണ്ടത്. ഒരു നൂൽ പരുവം ആകുന്ന സമയം ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് കുറച്ചുകൂടി നേരം തിളപ്പിച്ച് ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്. ശേഷം പൊടിച്ചു വച്ചിരിക്കുന്നതിലേക്ക് ഷുഗർ സിറപ്പ് ഒഴിച്ചുകൊടുത്തു മിക്സ് ചെയ്യണം ശേഷം ഇത് മൂടിവെച്ച് 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വിടുക. 30 മിനിറ്റ് കഴിഞ്ഞു തുറന്നു നോക്കുമ്പോൾ ഈ മിശ്രിതം കുറച്ചു കട്ടി ആയിട്ടുണ്ടാകും ഇനി അത് ഇഷ്ടമുള്ള ഷേപ്പിൽ നമുക്ക് ആകാം ഒപ്പം അണ്ടിപരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തു കോരി ഇതിൻറെ കൂടെ ചേർക്കാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ സ്വാദിഷ്ടമായ ഈ നെയ്യ് ലഡ്ഡു പെട്ടെന്നുതന്നെ തയ്യാറാക്കാവുന്നതാണ്.

Related Articles