പാകിസ്ഥാന്‍ ടിക് ടോക്ക് നിരോധനം പിന്‍വലിച്ചു

  • 19/10/2020

സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിച്ച നടപടി പാകിസ്ഥാന്‍ പിന്‍വലിച്ചു. സദാചാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാന്‍ ടിക് ടോക്ക് നിരോധിച്ചത്. എന്നാല്‍ നിരോധിച്ച് പത്ത് ദിവസത്തിനകം ആപ്പ് വീണ്ടും തിരികെയെത്തിയിരിക്കുകയാണ്. ചൈനയുടെ സമ്മര്‍ദ്ദം മൂലമാണ് നിരോധനം പിന്‍വലിച്ചത് എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.  

അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ടെലികോം റെഗുലേറ്ററി ടിക്ക് ടോക്കിനോട് ആവശ്യപ്പെട്ടിരുന്നു. സദാചാരവിരുദ്ധമായ ഉള്ളടക്കള്‍ നീക്കം ചെയ്യുന്നതിന് ഫലപ്രദമായ ഒരു സംവിധാനം വേണം എന്നതായിരുന്നു പാകിസ്ഥാന്റെ ആവശ്യം. എന്നാല്‍ ഇതില്‍ ടിക ടോക്ക് നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാന്‍ ആപ്ലിക്കേഷന്‍ നിരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ടിക് ടോക് അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ ആണ് നിരോധനം പിന്‍വലിച്ചിരിക്കുന്നത് എന്നാണ് പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വ്യക്തമാക്കുന്നത്.

Related Articles