3500 രൂപ അക്കൗണ്ടില്‍ കയറിയെന്ന് സന്ദേശം; തട്ടിപ്പിന്റെ പുതിയ വഴികള്‍; ലിങ്ക് തുറക്കരുതെന്ന് പൊലീസ്

  • 20/10/2020

പേടിഎമ്മിലൂടെ 3500 രൂപ അക്കൗണ്ടില്‍ കയറി എന്ന രീതിയില്‍ പലര്‍ക്കും വന്ന സന്ദേശം വ്യാജമെന്ന് പൊലീസ്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിരവധിപ്പേര്‍ക്കാണ് 3500 രൂപ അക്കൗണ്ടില്‍ കയറിതായും ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ലിങ്ക് തുറക്കണം എന്നും ആവശ്യപ്പെട്ട് സന്ദേശം വന്നത്. എന്നാല്‍ ലിങ്ക് തുറന്നാല്‍ പണം നഷ്ടപ്പെടും എന്ന മുന്നറിയിപ്പാണ് പൊലീസ് നല്‍കിയിരിക്കുന്നത്.

+91 7849821438 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും ഈ സന്ദേശം വന്നത്. എന്നാല്‍ ഈ നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ നമ്പര്‍ സ്വിച്ച് ഓഫാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ ആരും വഞ്ചിതരാകരുത് എന്ന് പൊലീസ് പറഞ്ഞു. തങ്ങള്‍ക്ക് അറിയാത്ത ആരും അക്കൗണ്ടിലേക്ക് പണം അയക്കില്ല എന്ന ബോധ്യം ഉണ്ടാവണം എന്നും മുന്നറിയിപ്പായി പൊലീസ് പറഞ്ഞു. 

Related Articles