ഐഫോണ്‍ 12 വാങ്ങാന്‍ ഒന്ന് ദുബായി വരെ പോയാലോ? കേള്‍ക്കുമ്പോള്‍ എന്താ വട്ടുണ്ടോ എന്ന് ചോദിക്കുമെങ്കിലും സംഭവം ലാഭകരമാണ്. ദുബായിയിലേക്ക് ടിക്കറ്റ് എടുത്ത് ഐഫോണ്‍ 12 വാങ്ങി തിരിച്ച് വന്നാലും ലാഭം നിങ്ങള്‍ക്കായിരിക്കും. അതിന്റെ കാരണങ്ങള്‍ എന്താണെന്ന് നോക്കാം. നിലവില്‍ ഇന്ത്യയില്‍ 256 ജിബി വിലയുള്ള ഐഫോണ്‍ 12 പ്രോയ്ക്ക് 1,29,000 ആണ് വില. എന്നാല്‍ ദുബായിയില്‍ നിങ്ങള്‍ക്ക് അത് 96,732 രൂപയ്ക്ക് ലഭിക്കും. അതായാത് ദുബായിയില്‍ നിന്ന് വാങ്ങിക്കുമ്പോള്‍ 33,168 രൂപയാണ് ഉപയോക്താവിന് ലാഭം കിട്ടുന്നത്. ഇത് യുഎസില്‍ ആണെങ്കിലോ 42,000 രൂപയുടെ വ്യത്യാസ് ആണ് ഉള്ളത്. മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി, 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയര്‍ത്തിയതാണ് ഇന്ത്യയില്‍ ഫോണുകള്‍ക്ക് വില കൂടാന്‍ കാരണം. കൂടാതെ ഇറക്കുമതി ചെയ്യുന്ന ഫോണുകള്‍ക്ക് 20 ശതമാനം അധിക കസ്റ്റംസ് തീരുവ കൂടി നല്‍കണം. അതുകൊണ്ട് തന്നെ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ ഫോണ്‍ പ്രോയ്ക്ക് ദുബായിയില്‍ 25,000 രൂപമുതല്‍ 35,000 രൂപവരെ കുറവാണ്. യുഎസിലാണെങ്കില്‍ 39,000 രൂപ മുതല്‍ 48,000 രൂപവരെ കുറവുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?