ഒരു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ച ന്യൂഡില്‍സ് കഴിച്ച് കുടുംബത്തിലെ 9 പേര്‍ മരിച്ചു

  • 23/10/2020

ഒരു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ച ന്യൂഡില്‍സ് കഴിച്ച് ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ചു. ചൈനയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ഒരു വര്‍ഷത്തോളമായി ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന സുവാന്‍ടാഗ്‌സി എന്ന പേദേശിക ന്യൂഡില്‍സ് വിഭവമാണ് കഴിച്ചത്. കുടുംബാഗംങ്ങള്‍ കഴിച്ച ന്യൂഡില്‍സ് സൂപ്പില്‍ ബോണ്‍ഗ്രെക്കിക്ക് എന്ന ആസിഡ് സാന്നിധ്യം ഉണ്ടായിരുന്നു. ഇതാണ് മരണ കാരണം എന്നാണ് ചൈനീസ് മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ബാക്ടീരിയം സ്യൂഡോമോണസ് കോക്കോവെനാനന്‍സ് എന്ന ബാക്ടീരയ ഉത്പാദിപ്പിക്കുന്ന ബോണ്‍ഗ്രെക്കിക് ആസിഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം മരിച്ച കുടുംബാംഗങ്ങളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയതായി ചൈനീസ് ആരോഗ്യ കമ്മീഷന്‍ അംഗങ്ങള്‍ പറയുന്നു. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വിഷപദാര്‍ഥമാണ് ബോണ്‍ഗ്രെക്കിക് ആസിഡ്. ദാരുണ സംഭവത്തിന് പിന്നാലെ ആരോഗ്യ ഏജന്‍സി പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Related Articles