പുതിയ കോള്‍ ഫീച്ചറുമായി ട്രൂ കോളര്‍; ഇനി ഫോണ്‍ വിളിയുടെ കാരണവും അറിയാം

  • 23/10/2020

തിരക്കുള്ള ഒരു ബസില്‍ യാത്ര ചെയ്യുമ്പോള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ റിംഗ് ചെയാല്‍ പലര്‍ക്കും ദേഷ്യം വരാറുണ്ട്. ചിലരാകട്ടെ ഒരു തവണ വിളിച്ച് ഫോണ്‍ എടുത്തില്ലെങ്കില്‍ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരിക്കും. അപ്പോള്‍ ഫോണ്‍ പോലും എറിഞ്ഞ് പൊട്ടിക്കാനുള്ള ദേഷ്യം തോന്നാറില്ലെ? ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പുതിയ ഒരു ഫീച്ചറുമായി എത്തിയിരിക്കുകയാണ് ട്രൂ കോളര്‍ ആപ്പ്. 

ഫോണ്‍ വിളിയുടെ കാരണം വ്യക്തമാക്കാന്നുള്ള ഒരു സംവിധാനമാണ് ട്രൂ കോളര്‍ പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരെയാണോ വിളിക്കുന്നത് അവരോടെ ഫോണ്‍ എടുക്കുന്നതിന് മുന്‍പ് എന്തിനാണ് വിളിക്കുന്നത് എന്ന കാരണം പറയാന്‍ സാധിക്കും. കോള്‍ റീസണ്‍ ഫീച്ചര്‍ എന്നതാണ് പുതിയ ഈ ഫീച്ചറിന്റെ പേര്. എന്നാല്‍ സ്വീകര്‍ത്താവിന്റെ ഫോണിലും വിളിക്കുന്നയാളിന്റെ ഫോണിലും ട്രൂ കോളര്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കൂ.

Related Articles