ജിയോ ഫോണില്‍ ഇനി ക്രിക്കറ്റ് ആപ്ലിക്കേഷനും

  • 24/10/2020

റിലയന്‍സിന്റെ ജിയോ ഫോണിനായി പുതിയ ക്രിക്കറ്റ് ആപ്ലിക്കേഷനും അവതരിപ്പിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അറിയാന്‍ സാധിക്കുന്ന ജിയോ ക്രിക്കറ്റ് ആപ്ലിക്കേഷനാണ് റിലയന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. വണ്‍ സ്‌റ്റോപ്പ് ക്രിക്കറ്റ് ഡെസ്റ്റിനേഷന്‍ എന്നതാണ് ജിയോയുടെ പുതിയ ക്രിക്കറ്റ് ആപ്ലിക്കേഷന്റെ പേര്. 

ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിച്ചാല്‍ മാച്ചുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍, ലൈവ് സ്‌കോര്‍, ക്രിക്കറ്റ് വാര്‍ത്തകള്‍ വീഡിയോകള്‍ ഉള്‍പ്പടെയുള്ള അറിയാനുള്ള സൗകര്യം ലഭിക്കും. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മറാത്തി, ബംഗ്ലാ, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളാണ് ജിയോ ഫോണില്‍ ലഭിക്കുന്നത്.

Related Articles