പുതിയ ഫീച്ചറുമായി വാട്‌സാപ്പ്; സ്റ്റോറേജ് ഈസിയായി ഡിലീറ്റ് ചെയ്യാം

  • 25/11/2020

ഫോണില്‍ സ്‌റ്റോറേജ് ഇല്ല. പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. കുറെ ആപ്പുകളും വീഡിയോകളും ഒക്കെയായി മിക്കവരും ഈ പ്രശ്‌നം അനുഭവിക്കാറുണ്ട്. എന്നാല്‍ ഇതിന് ചെറിയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്പ്. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് വാട്‌സാപ്പ് ഇത്തരത്തില്‍ ഒരു ഫീച്ചര്‍ അവതരിപ്പിച്ചത്. അതിനാല്‍ പലരും ഇക്കാര്യം അറിയുന്നതേ ഉള്ളൂ. 

പുതിയ ഫീച്ചര്‍ ഉപയോഗിച്ച് നമുക്ക് വീഡിയോകളും മറ്റും വളരെ എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യാം. ഇതിനായി വാട്‌സാപ്പ് സെറ്റിംഗ്‌സില്‍ ആണ് പോകേണ്ടത്. സെറ്റിംഗ്‌സില്‍ ചെന്ന് സ്‌റ്റേറേജ് അന്റ് ഡാറ്റ എടുക്കുക. അതില്‍ മാനേജ് സ്‌റ്റോറേജ് എടുത്താല്‍ നിങ്ങള്‍ക്ക് എല്ലാ വീഡിയോകളും കാണാന്‍ സാധിക്കും. അതില്‍ ആവശ്യമില്ലാത്ത വീഡിയോകളും നമുക്ക് സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

Related Articles