മലയാളികളുടെ പ്രിയ നടന്‍ സുരേഷ് ഗോപിയുടെ 250-ാം സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. അദ്ദേഹം നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിനിമയുടെ പേര് ഉടന്‍ പ്രഖ്യാപിക്കും എന്നും പ്രേക്ഷരുടെ പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിക്കുന്നതായും ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. 'അടങ്ങാത്ത ആവേശങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തുടക്കമിട്ട മനോഹരമായ ആ ദിനത്തിന്റെ നാല് വര്‍ഷങ്ങള്‍..??ഇന്നും സ്വീകരണമുറികളില്‍ പ്രേക്ഷകര്‍ അതേ ആവേശത്തോടെ തന്നെയാണ് പുലിമുരുകനെ വരവേല്‍ക്കുന്നത് എന്നത് ഒരു നിര്‍മാതാവ് എന്ന നിലയില്‍ എനിക്കും അഭിമാനിക്കാവുന്ന ഒന്നാണ്. മലയാളികളെ മുരുകന്‍ കീഴടക്കി നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്. മലയാളികളുടെ പ്രിയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂര്‍ണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്' എന്നുമാണ് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?