'ബിരിയാണി'യിലൂടെ വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം സ്വന്തമാക്കി കനി കുസൃതി

  • 09/10/2020

ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കനി കുസൃതിയെ വീണ്ടും ഒരു അന്താരാഷ്ട്ര പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ്. മോസ്‌കോ രാജ്യാന്തര ഫിംലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ബ്രിക്‌സ് ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരമാണ് കനി കുസൃതിക്ക് ലഭിച്ചത്. ലോകത്തിലെ മികച്ച 15 ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നായ മോസ്‌കോ ഫിംലിം ഫെസ്റ്റിവലില്‍ ആദ്യമായാണ് ഒരു മലയാളം സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്. 

ബ്രിക്‌സ് മത്സര വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും രണ്ട് സിനിമകളാണ് മത്സരിച്ചത്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയും ഡോണ്‍ പിലാത്തറ സംവിധാനം ചെയ്ത 1956 സെന്‍ട്രല്‍ ട്രാവന്‍കൂര്‍ എന്നിവയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ട് സിനിമകള്‍. ബിരിയാണി  ഇതിന് മുന്‍പും അന്താരാഷ്ട്ര ശ്രദ്ധ നേടിയ സിനിമയാണ്. ഇറ്റലിയിലെ റോമിയെ ഏഷ്യാര്‍ട്ടിക്ക ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാര്‍ക്ക് അവാര്‍ഡും ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിംലി ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡും മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്. 

Related Articles