സമൂഹമാധ്യമങ്ങളില്‍ സിനിമാ താരങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റകള്‍ക്ക് താഴെ വരുന്ന അശ്ലീല പരാമര്‍ശങ്ങള്‍ക്ക് താരങ്ങള്‍ ചുട്ട മറുപടി നല്‍കാറുണ്ടെങ്കിലും വീണ്ടും ഈ പ്രവണതകള്‍ കൂടി വരികയാണ്. വസ്ത്രത്തിന്റെ നീളം കുറഞ്ഞു പോയി എന്ന പേരില്‍ എസ്തര്‍ അനിലിന് നേരെയാണ് ഇപ്പോള്‍ പുതിയ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ചുവന്ന ഉടുപ്പ് ധരിച്ച് നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുടെ പേരിലാണ് അശ്ലീല പരാമര്‍ശങ്ങള്‍. എസ്തറിനെക്കുറിച്ചും ഇത്തരത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ഇടാന്‍ അനുവദിക്കുന്ന മാതാപിതാക്കളെക്കുറിച്ചും മോശം കമന്റുകള്‍ ചിലര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കാല് കാണുന്ന തരത്തില്‍ ചിത്രം പോസ്റ്റ് ചെയ്തതിന് അനശ്വര രാജന് നേരെയും ഇതിനു മുന്‍പ് വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്തുണ അറിയിച്ച് മറ്റ് താരങ്ങള്‍ക്കൊപ്പം എസ്തറും കാലുകള്‍ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?