ലൈംഗികതയുടെ അതിപ്രസരം; ഉള്ളിയുടെ ചിത്രം ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു

  • 10/10/2020

ലൈംഗികതയുടെ അതിപ്രസരമാണെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് അല്‍ഗൊരിതം ഉള്ളിയുടെ ചിത്രം ഒരു വിത്ത് വിതരണ സ്ഥാപനത്തിന്റെ പേജില്‍ നിന്നും നീക്കം ചെയ്തു. ദ സീഡ് കമ്പനി ബൈ ഈ ഡബ്യു ഗേസ് പങ്കുവെച്ച പ്രീമിയം വല്ല വല്ല സ്വീറ്റ് ഒനിയന്റെ ചിത്രമാണ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തത്. കമ്പനി പങ്കുവെച്ച ചിത്രം ഫെയ്‌സ്ബുക്കിന്റെ നിബന്ധനകള്‍ ലംഘിക്കുന്നതാണെന്നും അതില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉള്ളിയുടെ ഫോട്ടോ എടുത്തുമാറ്റിയിരിക്കുന്നത്. 

ഫെയ്‌സ്ബുക്കിന്റെ ഈ പ്രവര്‍ത്തിയില്‍ അതിശയോക്തി തോന്നിയ കമ്പനി അവര്‍ നല്‍കിയ സന്ദേശവും ഉള്ളയുടെ ചിത്രവും പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫെയ്‌സ്ബുക്കില്‍ നിന്നും പ്രീമിയം വല്ല വല്ല സ്വീറ്റ് ഒനിയന്‍ സീഡികളുടെ ഫോട്ടോ ലൈംഗികതയുടെ അതിപ്രസരമാണെന്നും അതിനാല്‍ അവ ഫെയ്‌സ്ബുക്ക് വഴി വില്‍ക്കാനോ, പരസ്യം ചെയ്യാനോ സാധിക്കില്ലെന്ന് സന്ദേശം ലഭിച്ചിരുന്നു, നിങ്ങള്‍ ഇതു കണ്ടോ എന്നും ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ കമ്പനി പറയുന്നു.

Related Articles