'തലൈവി'യായി കങ്കണ; ചിത്രങ്ങള്‍ വൈറല്‍

  • 11/10/2020

കങ്കണ റണാവത്തിന്റെ തലൈവിയിലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ജയലളിതയായാണ് കങ്കണ വേഷമിടുന്നത്. ജയലളിതയുടെ പഴയ ഒരു ചിത്രവും സമാന രീതിയില്‍ വേഷമിട്ടുനില്‍ക്കുന്ന തന്റെ ചിത്രവുമാണ് കങ്കണ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. വലിയ മേക്ക് ഓവറാണ് ചിത്രത്തിനായി കങ്കണ നടത്തിയിരിക്കുന്നത്. 

ജയ മായുടെ അനുഗ്രഹത്തില്‍ തലൈവിയുടെ ഒരു ഷെഡ്യൂള്‍ കൂടി ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കൊറോണ വന്നതിനു ശേഷം പല കാര്യങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടായി. എന്നാല്‍ ആക്ഷനും കട്ടിനും ഇടയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ കങ്കണ പറഞ്ഞു. എഎല്‍ വിജയിയാണ് തലൈവിയുടെ സംവിധായകന്‍. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. 





Related Articles