'മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ'; അമ്മയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു

  • 12/10/2020

താരങ്ങളുടെ സംഘനയായ അമ്മ നിര്‍മ്മിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഭാവനയെ അഭിനയിപ്പിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേളു ബാബു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്. ഭാവനയ്ക്ക് നിലവില്‍ അമ്മയില്‍ അംഗത്വം ഇല്ല. മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലല്ലോ. അംഗത്വം ഇല്ലാത്തതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കില്ല എന്നുമാണ് ഇടവേള ബാബു പറഞ്ഞത്. 

മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും ഉള്‍പ്പെടുത്തി 2008 ല്‍ പുറത്തിറങ്ങിയ ട്വന്റി 20 എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ ഭാവന അവതരിപ്പിച്ചിരുന്നു. അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണത്തിന് വേണ്ടിയായിരുന്നു താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്.

Related Articles