ഉത്സവകാല ഓഫറുമായി ആപ്പിള്‍; ഐഫോണ്‍ 11 നോടൊപ്പം എയര്‍പോഡ് സൗജന്യമായി സ്വന്തമാക്കാം

  • 12/10/2020

ഉത്സവകാല സീസണോടനുബന്ധിച്ച് വമ്പിച്ച ഓഫറുമായി ആപ്പിള്‍. ദീപാവലിയോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറായി ഐഫോണ്‍ 11 നോടൊപ്പം എയര്‍പോഡാണ്‌ സൗജന്യമായി നല്‍കുന്നത്. ഈ മാസം 17 മുതല്‍ ഓഫര്‍ ലഭ്യമാകും എന്നാണ് ലഭിക്കുന്ന വിവരം. 14900 രൂപ വിലമതിക്കുന്ന എയര്‍ പോഡാണ് സൗജന്യമായി ലഭിക്കുന്നത്. 

ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈന്‍ വഴി ഐഫോണ്‍ 11 വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. സെപ്തംബറില്‍ ആയിരുന്നു ആപ്പിള്‍ അവരുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചത്. ഓഫര്‍ കാലയളവില്‍ ഐഫോണ്‍ 11 വാങ്ങുന്നവര്‍ക്ക് എയര്‍പോഡിന്റെ വിലകുറച്ച് 53,400 രൂപയ്ക്കായിരിക്കും ഇവ ലഭിക്കുന്നത്. 

Related Articles