ഇന്ത്യയില്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതായി ട്രായി കണക്കുകള്‍

  • 13/10/2020


ഇന്ത്യയില്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം കൂടിയാതായി ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ 1,160.52 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ജൂലൈ ആയപ്പോഴേക്കും അത് 1,164 ദശലക്ഷമായി വര്‍ധിച്ചതായാണ് ട്രായി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ജൂലൈ മാസത്തില്‍ ജിയോയിലേക്ക് 35 ലക്ഷം പുതിയ ഉപഭോക്കാള്‍ വന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം ജൂലൈ മാസത്തില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 3.7 ദശലക്ഷം കസ്റ്റമേഴ്‌സിനെ നഷ്ടമായിട്ടുണ്ട്. 3.26 ദശലക്ഷം ഉപയോക്താക്കളെയാണ് എയര്‍ടെലിന് ലഭിച്ചിരിക്കുന്നത്. 7.53 ദശലക്ഷം ഉപയോക്തക്കള്‍ നമ്പര്‍ പോര്‍ട്ടബിറ്റി സംവിധാനം ഉപയോഗപ്പെടുത്തി സേവദാതാവിനെ മാറ്റിയിട്ടുണ്ട് എന്നും ട്രായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles