5ജിയിലേക്ക് ചുവടുവെച്ച് ആപ്പിള്‍; ഐഫോണ്‍ 12 പരമ്പര ഫോണുകള്‍ അവതരിപ്പിച്ചു

  • 14/10/2020

5ജിയിലേക്ക് ചുവടുവെച്ചുകൊണ്ട് ആദ്യ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ 12 ആപ്പിള്‍ പുറത്തിറക്കി. ഏറെ പുതുമകളോടെ ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ്, ഐഫോണ്‍ 12 മിനി എന്നിവയാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. പച്ച, ചുവപ്പ്, കറുപ്പ്, നീല, വെള്ള എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ്  ഐഫോണ്‍ 12 വിപണിയില്‍ ലഭ്യമാവുക. 

വെരിസോണ്‍ എന്ന ടെലികോം കമ്പനിയുമായി ചേര്‍ന്നാണ് ആപ്പിള്‍ 5ജി സാങ്കേതിക വിദ്യ ഐഫോണ്‍ 12 ല്‍ സാധ്യമാക്കുന്നത്. സെക്കന്റില്‍ 4ജിബിപിഎസ് ഡൗണ്‍ലോഡ് വേഗയും 200എംബിപിഎസ് അപ്‌ലോഡ് വേഗതയും ഐഫോണ്‍ 5 ജിക്ക് ഉണ്ടാകും എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ചാര്‍ജറുകള്‍ക്കും ഹെഡ്‌ഫോണികള്‍ക്കും പകരം ടൈപ്പ് സി കേബിള്‍ മാത്രമാണ് ഐഫോണ്‍ 12 ബോക്‌സില്‍ ഉണ്ടാവുക. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.

Related Articles