കോവിഡ് 19 ലോകരാജ്യങ്ങളിൽ വലിയ പ്രതിസന്ധി ആണ് സൃഷ്ടിച്ചിരിക്കുന്നത്, ഇതിന്റെ സാമ്പത്തിക ആഘാതം മാറിക്കടക്കാൻ എത്ര ദിവസമെന്നോ മാസമെന്നോ വർഷമെന്നോ പറയാൻ സാധിക്കില്ല, ഈ അവസരത്തിൽ പലരുടെയും ജോലി നഷ്ട്ടപ്പെടുമെന്നുള്ളത് തീർച്ചയാണ്. ഏകദേശം 10കോടി ഇന്ത്യക്കാർക്ക് ജോലി നഷ്ട്ടപ്പെടുമെന്നാണ് ഔട്ട് ലുക്ക് മാഗസിൻ പറയുന്നത്. മിഡിൽഈസ്റ്റിൽ മാത്രം ഏകദേശം 25 ലക്ഷം കേരളീയർ ഉണ്ട്, വലിയ ഒരു ശതമാനം ആളുകൾക്ക് ജോലി നഷ്ട്ടപ്പെടുമെന്നും 5 മുതൽ 8 ലക്ഷത്തോളം മലയാളികളെങ്കിലും താൽക്കാലികമായും സ്ഥിരമായും നാട്ടിലേക്ക് മടങ്ങേണ്ടി വരും എന്നുമാണ് വിദഗ്ധർ പറയുന്നത്. ഇത് കേരളത്തിൽ സൃഷ്ടിക്കാൻ പോകുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ല, ഈ ഒരു പോപുലേഷൻ കേരളം എങ്ങിനെ അബ്സോർബ് ചെയ്യും എന്നുള്ളത് നമ്മൾ വിചാരിക്കുന്നതിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും.. ഞാൻ പറയുന്നതെല്ലാം നെഗറ്റീവ് ആണല്ലോ എന്ന് ചിന്തിക്കരുത് "when the going gets tough, the tough gets going" എന്നാണല്ലോ, അതുതന്നെയാരിരിക്കും ഇവിടെയും സംഭവിക്കുക.പൊതുവെ വിദേശത്ത് ജോലി ചെയ്ത് ശീലിച്ചവരുടെ മനോഭാവം, ജോലിചെയ്യാനുള്ള കഴിവ്, ജോലിയെക്കുറിച്ചുള്ള അറിവ്, ഉത്പാദനക്ഷമത മുതലായവ മികച്ചതായിരിക്കും, ഇതിന് കാരണം അവർ മിക്കവരും കൃത്യമായ പരിശീലന പരിപാടികളിലൂടെ കടന്നുപോയവർ ആയിരിക്കും അതുകൊണ്ട് കേരളത്തിൽ ഒരു ഹയറിങ് മാർക്കറ്റ് തുറന്നുവരുന്ന സാഹചര്യത്തിൽ ഇത്തരക്കാർ എളുപ്പത്തിൽ ജോലി കണ്ടെത്താനാകും, അപ്പോൾ ആർക്കായിരിക്കും ജോലി ഇല്ലാതാകുന്നതെന്ന് ചിന്തിക്കണം.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് പലരും ചിന്തിക്കുന്നത് പോലെയുള്ള പരിണതഫലങ്ങൾ ആയിരിക്കില്ല ഇതുണ്ടാക്കുന്നത്. ഞാൻ ഏകദേശം 15 വർഷമായി കുവൈറ്റിലാണ് നാട്ടിലെ പ്രവാസി സംരംഭങ്ങളും, പ്രവാസികളുടെ നിക്ഷേപ രീതികളും കൂടാതെ പ്രവാസികളെ കുടുക്കയിലാക്കുന്ന സെയിൽസ് റെപ്രെസെനറ്ററ്റീവുമാരെയും നിരീക്ഷിക്കാറുണ്ട്, ഇതിൽ പ്രധാനപ്പെട്ടകാര്യം എന്താണെന്നുവച്ചാൽ..കയ്യിൽ കുറച്ചു പണമുള്ള പ്രവാസി അവന്റെ ഭാവി സുരക്ഷിതമാക്കണമെന്നുള്ള അതിയായ ആഗ്രഹംകൊണ്ട് പണം നിക്ഷേപിക്കാൻ തീരുമാനിക്കും, സാമ്പത്തിക ഉപദേശകർ എന്ന വ്യാജനെത്തുന്നവർ പലപ്പോഴും അവർക്ക് ഗുണമുള്ള പ്ലാനുകളോ പദ്ധതികളോ പറയും, കടിച്ചാൽ പൊട്ടാത്ത പല ഫിനാൻസ് ഇക്കണോമിക് വാക്കുകളും കേൾക്കുമ്പോൾത്തന്നെ പലരുടെയും കാറ്റ് പോകും, “ഹോ! ഇവനൊരു സംഭവം ആണല്ലോ” എന്നാൽ ഇവൻ പറയുന്നത് പോലെ ചെയ്തേക്കാം എന്നും വിചാരിക്കും.. പാവം നിക്ഷേപകന് മികച്ച വരുമാനം ഉണ്ടാക്കാനുള്ള സാധ്യത നഷ്ടപ്പെടുകയും ചെയ്യും.. വിവിധയിനം നിക്ഷേപരീതികളെ കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ് ഇവിടെ പ്രധാനം, അതാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നതും. ഒരു സാധാരണക്കാരന്റെ ഭാഷയിൽ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ എനിക്കറിയാവുന്ന നിക്ഷേപ രീതികൾ വിശദീകരിക്കാം (മൂന്നോ നാലോ ഭാഗങ്ങൾ ആയി) .. അത് ഒരു നിക്ഷേപകന്റെ വീക്ഷണകോണിൽ നിന്നും എങ്ങിനെ നോക്കിക്കാണാം എന്നും നോക്കാം .. നമുക്ക് കാര്യത്തിലേക്ക് കടക്കാം. നിക്ഷേപം എന്ന് പറയുമ്പോൾത്തന്നെ മനസിലേക്ക് കയറിവരുന്നത് ഏതെങ്കിലും ഒരു ബാങ്ക് ആയിരിക്കും.. നമുക്ക് അവിടെ നിന്നുതന്നെ തുടങ്ങാം.. പ്രവാസികൾക്ക് മിക്കവാറും രണ്ട് അക്കൗണ്ടുകൾ ആണ് ഉണ്ടാകുക, NRE അക്കൗണ്ടും, NRO അക്കൗണ്ടും. (ഒരു കാര്യം ശ്രദ്ധിക്കണം, NRE സ്റ്റാറ്റസ് ഉള്ള ആൾ SB അക്കൗണ്ടുകൾ കൈവശം വയ്ക്കാൻ പാടില്ല.) ബഹ്‌റൈൻ ഒഴികെയുള്ള middle east രാജ്യങ്ങളിൽ ഒരു നടപ്പു വർഷത്തിൽ 183 ദിവസം ആ രാജ്യത്തു താമസിക്കുകയാണെങ്കിൽ NRE status ഉണ്ടാകും, ഇന്ത്യയും മറ്റു മിഡിൽഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള ഡബിൾ ടാക്സേഷൻ ഒഴിവാക്കാനുള്ള ഉടമ്പടി പ്രകാരം ( Agreement for avoidance of double taxation and prevention of fiscal evasion) ആണിത്. ഫിക്സഡ് ഡെപ്പോസിറ്റ് : ഫിക്സഡ് ഡെപ്പോസിറ്റുകളെ കുറിച്ച കൂടുതൽ പറയാതെതന്നെ എല്ലാവർക്കും അറിയാം, 6 മുതൽ 7 ശതമാനം വരെ പലിശ ലഭിക്കുന്ന സുരക്ഷിതം എന്ന് എല്ലാവരും കരുതുന്ന നിക്ഷേപ രീതിയാണിത്, എല്ലാ ബാങ്കുകളിലും കൂടുതൽ പലിശ ലഭിക്കാൻ വേണ്ടി സഹകരണ സ്ഥാപനങ്ങളിളിലും മറ്റും നിക്ഷേപിക്കാം, ഇതിന്റെ ഒരു പ്രധാനപ്പെട്ട ന്യൂനത നമ്മുടെ പണപ്പെരുപ്പ നിരക്കിനോട് വളരെ അടുത്ത് നിൽക്കുന്നതാണ് പലിശ നിരയ്ക്കും എന്നുള്ളതാണ് നെറ്റ് പ്രേസേന്റ്റ് വാല്യൂ അഥവാ NPV താരതമ്യം ചെയ്ത് നോക്കുമ്പോൾ വലിയ ലാഭം ഉണ്ടായേക്കില്ല. ഡിബഞ്ചർ / കടപ്പത്രം : നമ്മൾ ഒരു സ്ഥാപനത്തിന് നേരിട്ട് ലോൺ നൽകുന്ന രീതിയാണ് കടപ്പത്രം ഇതെന്താണെന്ന് വിശദീകരിക്കാൻ ഏറ്റവും നല്ലതു നമ്മുടെ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിന്നും ബാങ്ക് എങ്ങിനെയാണ് വരുമാനം ഉണ്ടാക്കുന്നതെന്ന് നോക്കുന്നതാണ്.നമ്മൾ 7 ശതമാനത്തിന് ബാങ്കുകൾക്ക് നൽകുന്ന പണം ബാങ്ക് 11 മുതൽ 14 ശതമാനം പലിശക്ക് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകും, അതിന് ബാങ്ക് ഒരു റിസ്ക് എടുക്കുന്നുണ്ട് അതായത് അവർ ലോണായി നൽകുന്ന പണം കിട്ടിയാലും ഇല്ലെങ്കിലും നമ്മൾ നൽകിയ പണം പലിശയടക്കം തിരിച്ചുതരാൻ ബാങ്ക് ബാധ്യസ്തരരാണ്. അതുപോലെ തന്നെ നമുക്ക് നേരിട്ട് സർക്കാരിനോ കമ്പനികൾക്കോ പണം നൽകാനുള്ള മാർഗ്ഗമാണ് കടപ്പത്രം. ബാങ്ക് നിക്ഷേപ നിരക്കിനേക്കാൾ ഉയർന്ന ഒരു പലിശ നമുക്ക് ലഭിക്കുമ്പോൾ ബാങ്ക് നിരക്കിനേക്കാളും കുറഞ്ഞ പലിശക്ക് പണം കമ്പനികൾക്കും ലഭിക്കും. ഇവിടെ ഏതെങ്കിലും സാഹചര്യത്തിൽ നമ്മൾ പണം നൽകിയ കമ്പനി പാപ്പരാകുകയാണെങ്കിൽ നമ്മുടെ പണം നഷ്ടപ്പെടും. നമ്മൾ പണം നൽകുന്ന കമ്പനി സുരക്ഷിതമാണോ എന്നറിയാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. വിവിധ റേറ്റിംഗ് ഏജൻസികൾ നൽകുന്ന റേറ്റിങ് നോക്കി നമ്മുക്കിത് മനസിലാക്കാം. ബോണ്ടുകൾ: കടപ്പത്രങ്ങൾ ഒരു വസ്തുവിന്റെ ഈടിൽ നൽകുന്നതാണ് ബോണ്ടുകൾ, ബോണ്ടുകൾ കടപ്പത്രങ്ങളെ അപേക്ഷിച്ച റിസ്ക് കുറവാണ് അതുകൊണ്ടുതന്നെ പലിശയും കുറയും, ബോണ്ടുകൾ മിക്കവാറും ഒരു നിശ്ചിത കാലത്തേക്കാണ് ഇറക്കുന്നത് (ദീർഗ്ഗകാല അടിസ്ഥാനത്തിൽ). കടപ്പത്രവും, ബോണ്ടും വളരേ സാമ്യമുള്ളതാണ് അതിന്റെ വിവിധയിനങ്ങൾ പരിശോധിക്കുമ്പോൾ തിരിച്ചറിയാൻ സംശയം തോന്നും. പബ്ലിക് പോവിഡന്റ് ഫണ്ട് അഥവാ PPF: വളരെ ലോങ്ങ് term ആയി പ്ലാൻ ചെയ്യേണ്ട ഒരു അക്കൗണ്ട് ആണ് PPF, ഫിക്സഡ് ഡെപ്പോസിറ്റുകളെക്കാൾ ഉയർന്ന നിരക്കിൽ പലിശലഭിക്കുന്ന ഒരു സുരക്ഷിതമായ പ്ലാൻ ആണിത്, റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം മുതലായ ആവശ്യങ്ങൾക്കാണ് പൊതുവെ ആളുകൾ PPF അക്കൗണ്ടുകൾ തുടങ്ങാറുള്ളത്. 15 വർഷത്തെ ലോക്ക് ഇൻ പീരീഡ് ഉണ്ട്, 80സി പ്രകാരം 1.5 ലക്ഷം രൂപവരെയുള്ള ടാക്സ് ബെനിഫിറ്റ് ലഭിക്കും (ട്രിപ്പിൾ ഇ). വർഷത്തിൽ 500 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഇതിന്റെ നിക്ഷേപ പരിധി. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ നമുക്ക് PPF അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ പറ്റുകയുള്ളു. ULIP : യൂലിപ് അഥവാ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി, ഇത് ശരിക്കും നിങ്ങൾ എന്തിൽ ഇൻവെസ്റ്റ് ചെയ്യരുത് എന്ന് പറയുമ്പോൾ പറയുന്നതായിരിക്കും കൂടുതൽ അഭികാമ്യം, പലപ്പോഴും മ്യൂച്ചൽ ഫണ്ടുകളുമായി തെറ്റി ധരിക്കപ്പെടാറും, ധരിപ്പിക്കപ്പെടാറുമുള്ള ഒരു പദ്ധതി ആണിത്. പലപ്പോഴും ബാങ്ക് റെപ്രെസെന്ററ്റീവ് നമുക്ക് ഒരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആയാണ് ഇതിനെ അവതരിപ്പിക്കുക, അതായത് നമ്മൾ നിക്ഷേപിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ഇൻവെസ്റ്റ്മെന്റിന് ഉപയോഗിക്കുകയും ബാക്കി തുക ഇൻഷുറൻസ് യൂണിറ്റുകൾ ആയി ലഭിക്കുകയും ചെയ്യും. ആദ്യ ഗഡുവിൽത്തന്നെ അലോക്കേഷൻ ചാർജ്ജ് എന്നപേരിൽ 2.5 % മുതൽ 5 % വരെ കുറഞ്ഞ തുകയ്ക്കാണ് നമ്മൾക്ക് യൂണിറ്റുകൾ ലഭിക്കുക, പിന്നീടങ്ങോട്ട് ചാർജ്ജുകളുടെ ഒരു ഘോഷയാത്രയാണ്, പോളിസി ചാർജ്ജ്, മോർട്ടാലിറ്റി ചാർജ്ജ്, ഫണ്ട് മാനേജ്മന്റ് ചാർജ്ജ്, (ബാങ്കിന്റെ ഗ്ലാസിന് കൂളിംഗ് ഫിലിം ഒട്ടിച്ച ചാർജ്ജ്.. പക്ഷേ ആ ചാർജ്ജ് മെച്യുരിറ്റി ടൈമിൽ ഡിസ്‌കൗണ്ട് ചെയ്യുന്നതായിരിക്കും 😉 ) അഡ്മിനിസ്ട്രേഷൻ ചാർജ്ജ് എന്നിങ്ങനെ പോകുന്നു ആ നിര. ഇനി ഇൻഷുർ ആയി നമുക്ക് ലഭിക്കുന്ന തുക ഒരു ശരിയായ ഇൻഷുറൻസ് പോളിസിയുമായി താരതമ്യം ചെയ്‌താൽ വളരെ കുറവുമാണ്,പറയാൻ വിട്ടുപോയ മറ്റൊരുചാർജ്ജ് ഡിസ്‌കൗണ്ടിന്യൂറ്റി ചാർജ്ജ് ആണ്, നിങ്ങൾ നിക്ഷേപിച്ച യൂലിപ് കാലാവധിക്ക് മുന്നേ പണം തിരിച്ചെടുക്കുകയാണെങ്കിൽ 5 മുതൽ 6 ശതമാനം വരെ ഈയൊരു ചാർജ്ജും നൽകേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ ഒരു വർഷം, നിക്ഷേപിച്ച തുകയെങ്കിലും തിരിച്ചുകിട്ടണമെങ്കിൽ 10 മുതൽ 12 ശതമാനം വരെ NAV ഗ്രോത്ത് ഉണ്ടാകണം. ഇനി ഇതിന്റെ ഗുണവശങ്ങൾ നോക്കുകയാണെങ്കിൽ ഇന്ത്യയിൽ വർക്ക് ചെയ്യുന്ന പ്രൊഫഷണല്സിന് അടക്കുന്ന പ്രീമിയം സെക്ഷൻ 10 D പ്രകാരം ടാക്സ് കിഴിവ് ലഭിക്കും എന്നുള്ളതാണ്. സോവറിൻ ഗോൾഡ് ബോണ്ട് ഇതിനെപ്പറ്റി വിശദമായി ഗോൾഡ് ഇൻവെസ്റ്റ്മെന്റിനെപ്പറ്റി പറയുമ്പോൾ പറയാം. ഇത്രയുമായാണ് ബാങ്കുമായി ബന്ധപ്പെട്ട് ചെയ്യാൻ സാധിക്കുന്ന ചില നിക്ഷേപങ്ങൾ (തുടരും) അടുത്ത ആഴ്ച പോസ്റ്ററിൽ പിഗ്ഗിയുടെ പടം മാറ്റുന്നതിനൊപ്പം വിവിധയിനം സ്വർണ്ണ നിക്ഷേപ രീതികളെപ്പറ്റി വിശദീകരിക്കാം..
കോവിഡ് 19 ലോകരാജ്യങ്ങളിൽ വലിയ പ്രതിസന്ധി ആണ് സൃഷ്ടിച്ചിരിക്കുന്നത്, ഇതിന്റെ സാമ്പത്തിക ആഘാതം മാറിക്കടക്കാൻ എത്ര ദിവസമെന്നോ മാസമെന്നോ വർഷമെന്നോ പറയാൻ സാധിക്കില്ല, ഈ അവസരത്തിൽ പലരുടെയും ജോലി നഷ്ട്ടപ്പെടുമെന്നുള്ളത് തീർച്ചയാണ്. ഏകദേശം 10കോടി ഇന്ത്യക്കാർക്ക് ജോലി നഷ്ട്ടപ്പെടുമെന്നാണ് ഔട്ട് ലുക്ക് മാഗസിൻ പറയുന്നത്. മിഡിൽഈസ്റ്റിൽ മാത്രം ഏകദേശം 25 ലക്ഷം കേരളീയർ ഉണ്ട്, വലിയ ഒരു ശതമാനം ആളുകൾക്ക് ജോലി നഷ്ട്ടപ്പെടുമെന്നും 5 മുതൽ 8 ലക്ഷത്തോളം മലയാളികളെങ്കിലും താൽക്കാലികമായും സ്ഥിരമായും നാട്ടിലേക്ക് മടങ്ങേണ്ടി വരും എന്നുമാണ് വിദഗ്ധർ പറയുന്നത്.
ഇത് കേരളത്തിൽ സൃഷ്ടിക്കാൻ പോകുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ല, ഈ ഒരു പോപുലേഷൻ കേരളം എങ്ങിനെ അബ്സോർബ് ചെയ്യും എന്നുള്ളത് നമ്മൾ വിചാരിക്കുന്നതിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും.. ഞാൻ പറയുന്നതെല്ലാം നെഗറ്റീവ് ആണല്ലോ എന്ന് ചിന്തിക്കരുത് "when the going gets tough, the tough gets going" എന്നാണല്ലോ, അതുതന്നെയാരിരിക്കും ഇവിടെയും സംഭവിക്കുക.പൊതുവെ വിദേശത്ത് ജോലി ചെയ്ത് ശീലിച്ചവരുടെ മനോഭാവം, ജോലിചെയ്യാനുള്ള കഴിവ്, ജോലിയെക്കുറിച്ചുള്ള അറിവ്, ഉത്പാദനക്ഷമത മുതലായവ മികച്ചതായിരിക്കും, ഇതിന് കാരണം അവർ മിക്കവരും കൃത്യമായ പരിശീലന പരിപാടികളിലൂടെ കടന്നുപോയവർ ആയിരിക്കും അതുകൊണ്ട് കേരളത്തിൽ ഒരു ഹയറിങ് മാർക്കറ്റ് തുറന്നുവരുന്ന സാഹചര്യത്തിൽ ഇത്തരക്കാർ എളുപ്പത്തിൽ ജോലി കണ്ടെത്താനാകും, അപ്പോൾ ആർക്കായിരിക്കും ജോലി ഇല്ലാതാകുന്നതെന്ന് ചിന്തിക്കണം.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് പലരും ചിന്തിക്കുന്നത് പോലെയുള്ള പരിണതഫലങ്ങൾ ആയിരിക്കില്ല ഇതുണ്ടാക്കുന്നത്.
ഞാൻ ഏകദേശം 15 വർഷമായി കുവൈറ്റിലാണ് നാട്ടിലെ പ്രവാസി സംരംഭങ്ങളും, പ്രവാസികളുടെ നിക്ഷേപ രീതികളും കൂടാതെ പ്രവാസികളെ കുടുക്കയിലാക്കുന്ന സെയിൽസ് റെപ്രെസെനറ്ററ്റീവുമാരെയും നിരീക്ഷിക്കാറുണ്ട്, ഇതിൽ പ്രധാനപ്പെട്ടകാര്യം എന്താണെന്നുവച്ചാൽ..കയ്യിൽ കുറച്ചു പണമുള്ള പ്രവാസി അവന്റെ ഭാവി സുരക്ഷിതമാക്കണമെന്നുള്ള അതിയായ ആഗ്രഹംകൊണ്ട് പണം നിക്ഷേപിക്കാൻ തീരുമാനിക്കും, സാമ്പത്തിക ഉപദേശകർ എന്ന വ്യാജനെത്തുന്നവർ പലപ്പോഴും അവർക്ക് ഗുണമുള്ള പ്ലാനുകളോ പദ്ധതികളോ പറയും, കടിച്ചാൽ പൊട്ടാത്ത പല ഫിനാൻസ് ഇക്കണോമിക് വാക്കുകളും കേൾക്കുമ്പോൾത്തന്നെ പലരുടെയും കാറ്റ് പോകും, “ഹോ! ഇവനൊരു സംഭവം ആണല്ലോ” എന്നാൽ ഇവൻ പറയുന്നത് പോലെ ചെയ്തേക്കാം എന്നും വിചാരിക്കും.. പാവം നിക്ഷേപകന് മികച്ച വരുമാനം ഉണ്ടാക്കാനുള്ള സാധ്യത നഷ്ടപ്പെടുകയും ചെയ്യും..
വിവിധയിനം നിക്ഷേപരീതികളെ കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ് ഇവിടെ പ്രധാനം, അതാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നതും.
ഒരു സാധാരണക്കാരന്റെ ഭാഷയിൽ സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ എനിക്കറിയാവുന്ന നിക്ഷേപ രീതികൾ വിശദീകരിക്കാം (മൂന്നോ നാലോ ഭാഗങ്ങൾ ആയി) .. അത് ഒരു നിക്ഷേപകന്റെ വീക്ഷണകോണിൽ നിന്നും എങ്ങിനെ നോക്കിക്കാണാം എന്നും നോക്കാം .. നമുക്ക് കാര്യത്തിലേക്ക് കടക്കാം.
നിക്ഷേപം എന്ന് പറയുമ്പോൾത്തന്നെ മനസിലേക്ക് കയറിവരുന്നത് ഏതെങ്കിലും ഒരു ബാങ്ക് ആയിരിക്കും.. നമുക്ക് അവിടെ നിന്നുതന്നെ തുടങ്ങാം..
പ്രവാസികൾക്ക് മിക്കവാറും രണ്ട് അക്കൗണ്ടുകൾ ആണ് ഉണ്ടാകുക, NRE അക്കൗണ്ടും, NRO അക്കൗണ്ടും. (ഒരു കാര്യം ശ്രദ്ധിക്കണം, NRE സ്റ്റാറ്റസ് ഉള്ള ആൾ SB അക്കൗണ്ടുകൾ കൈവശം വയ്ക്കാൻ പാടില്ല.)
ബഹ്‌റൈൻ ഒഴികെയുള്ള middle east രാജ്യങ്ങളിൽ ഒരു നടപ്പു വർഷത്തിൽ 183 ദിവസം ആ രാജ്യത്തു താമസിക്കുകയാണെങ്കിൽ NRE status ഉണ്ടാകും, ഇന്ത്യയും മറ്റു മിഡിൽഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള ഡബിൾ ടാക്സേഷൻ ഒഴിവാക്കാനുള്ള ഉടമ്പടി പ്രകാരം ( Agreement for avoidance of double taxation and prevention of fiscal evasion) ആണിത്.
ഫിക്സഡ് ഡെപ്പോസിറ്റ് : ഫിക്സഡ് ഡെപ്പോസിറ്റുകളെ കുറിച്ച കൂടുതൽ പറയാതെതന്നെ എല്ലാവർക്കും അറിയാം, 6 മുതൽ 7 ശതമാനം വരെ പലിശ ലഭിക്കുന്ന സുരക്ഷിതം എന്ന് എല്ലാവരും കരുതുന്ന നിക്ഷേപ രീതിയാണിത്, എല്ലാ ബാങ്കുകളിലും കൂടുതൽ പലിശ ലഭിക്കാൻ വേണ്ടി സഹകരണ സ്ഥാപനങ്ങളിളിലും മറ്റും നിക്ഷേപിക്കാം, ഇതിന്റെ ഒരു പ്രധാനപ്പെട്ട ന്യൂനത നമ്മുടെ പണപ്പെരുപ്പ നിരക്കിനോട് വളരെ അടുത്ത് നിൽക്കുന്നതാണ് പലിശ നിരയ്ക്കും എന്നുള്ളതാണ് നെറ്റ് പ്രേസേന്റ്റ് വാല്യൂ അഥവാ NPV താരതമ്യം ചെയ്ത് നോക്കുമ്പോൾ വലിയ ലാഭം ഉണ്ടായേക്കില്ല.
ഡിബഞ്ചർ / കടപ്പത്രം : നമ്മൾ ഒരു സ്ഥാപനത്തിന് നേരിട്ട് ലോൺ നൽകുന്ന രീതിയാണ് കടപ്പത്രം ഇതെന്താണെന്ന് വിശദീകരിക്കാൻ ഏറ്റവും നല്ലതു നമ്മുടെ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിന്നും ബാങ്ക് എങ്ങിനെയാണ് വരുമാനം ഉണ്ടാക്കുന്നതെന്ന് നോക്കുന്നതാണ്.നമ്മൾ 7 ശതമാനത്തിന് ബാങ്കുകൾക്ക് നൽകുന്ന പണം ബാങ്ക് 11 മുതൽ 14 ശതമാനം പലിശക്ക് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകും, അതിന് ബാങ്ക് ഒരു റിസ്ക് എടുക്കുന്നുണ്ട് അതായത് അവർ ലോണായി നൽകുന്ന പണം കിട്ടിയാലും ഇല്ലെങ്കിലും നമ്മൾ നൽകിയ പണം പലിശയടക്കം തിരിച്ചുതരാൻ ബാങ്ക് ബാധ്യസ്തരരാണ്. അതുപോലെ തന്നെ നമുക്ക് നേരിട്ട് സർക്കാരിനോ കമ്പനികൾക്കോ പണം നൽകാനുള്ള മാർഗ്ഗമാണ് കടപ്പത്രം. ബാങ്ക് നിക്ഷേപ നിരക്കിനേക്കാൾ ഉയർന്ന ഒരു പലിശ നമുക്ക് ലഭിക്കുമ്പോൾ ബാങ്ക് നിരക്കിനേക്കാളും കുറഞ്ഞ പലിശക്ക് പണം കമ്പനികൾക്കും ലഭിക്കും. ഇവിടെ ഏതെങ്കിലും സാഹചര്യത്തിൽ നമ്മൾ പണം നൽകിയ കമ്പനി പാപ്പരാകുകയാണെങ്കിൽ നമ്മുടെ പണം നഷ്ടപ്പെടും. നമ്മൾ പണം നൽകുന്ന കമ്പനി സുരക്ഷിതമാണോ എന്നറിയാൻ നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. വിവിധ റേറ്റിംഗ് ഏജൻസികൾ നൽകുന്ന റേറ്റിങ് നോക്കി നമ്മുക്കിത് മനസിലാക്കാം.
ബോണ്ടുകൾ: കടപ്പത്രങ്ങൾ ഒരു വസ്തുവിന്റെ ഈടിൽ നൽകുന്നതാണ് ബോണ്ടുകൾ, ബോണ്ടുകൾ കടപ്പത്രങ്ങളെ അപേക്ഷിച്ച റിസ്ക് കുറവാണ് അതുകൊണ്ടുതന്നെ പലിശയും കുറയും, ബോണ്ടുകൾ മിക്കവാറും ഒരു നിശ്ചിത കാലത്തേക്കാണ് ഇറക്കുന്നത് (ദീർഗ്ഗകാല അടിസ്ഥാനത്തിൽ). കടപ്പത്രവും, ബോണ്ടും വളരേ സാമ്യമുള്ളതാണ് അതിന്റെ വിവിധയിനങ്ങൾ പരിശോധിക്കുമ്പോൾ തിരിച്ചറിയാൻ സംശയം തോന്നും.
പബ്ലിക് പോവിഡന്റ് ഫണ്ട് അഥവാ PPF: വളരെ ലോങ്ങ് term ആയി പ്ലാൻ ചെയ്യേണ്ട ഒരു അക്കൗണ്ട് ആണ് PPF, ഫിക്സഡ് ഡെപ്പോസിറ്റുകളെക്കാൾ ഉയർന്ന നിരക്കിൽ പലിശലഭിക്കുന്ന ഒരു സുരക്ഷിതമായ പ്ലാൻ ആണിത്, റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം മുതലായ ആവശ്യങ്ങൾക്കാണ് പൊതുവെ ആളുകൾ PPF അക്കൗണ്ടുകൾ തുടങ്ങാറുള്ളത്. 15 വർഷത്തെ ലോക്ക് ഇൻ പീരീഡ് ഉണ്ട്, 80സി പ്രകാരം 1.5 ലക്ഷം രൂപവരെയുള്ള ടാക്സ് ബെനിഫിറ്റ് ലഭിക്കും (ട്രിപ്പിൾ ഇ). വർഷത്തിൽ 500 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഇതിന്റെ നിക്ഷേപ പരിധി. ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ നമുക്ക് PPF അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാൻ പറ്റുകയുള്ളു.
ULIP : യൂലിപ് അഥവാ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പോളിസി, ഇത് ശരിക്കും നിങ്ങൾ എന്തിൽ ഇൻവെസ്റ്റ് ചെയ്യരുത് എന്ന് പറയുമ്പോൾ പറയുന്നതായിരിക്കും കൂടുതൽ അഭികാമ്യം, പലപ്പോഴും മ്യൂച്ചൽ ഫണ്ടുകളുമായി തെറ്റി ധരിക്കപ്പെടാറും, ധരിപ്പിക്കപ്പെടാറുമുള്ള ഒരു പദ്ധതി ആണിത്. പലപ്പോഴും ബാങ്ക് റെപ്രെസെന്ററ്റീവ് നമുക്ക് ഒരു ഇൻവെസ്റ്റ്മെന്റ് പ്ലാൻ ആയാണ് ഇതിനെ അവതരിപ്പിക്കുക, അതായത് നമ്മൾ നിക്ഷേപിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ഇൻവെസ്റ്റ്മെന്റിന് ഉപയോഗിക്കുകയും ബാക്കി തുക ഇൻഷുറൻസ് യൂണിറ്റുകൾ ആയി ലഭിക്കുകയും ചെയ്യും. ആദ്യ ഗഡുവിൽത്തന്നെ അലോക്കേഷൻ ചാർജ്ജ് എന്നപേരിൽ 2.5 % മുതൽ 5 % വരെ കുറഞ്ഞ തുകയ്ക്കാണ് നമ്മൾക്ക് യൂണിറ്റുകൾ ലഭിക്കുക, പിന്നീടങ്ങോട്ട് ചാർജ്ജുകളുടെ ഒരു ഘോഷയാത്രയാണ്, പോളിസി ചാർജ്ജ്, മോർട്ടാലിറ്റി ചാർജ്ജ്, ഫണ്ട് മാനേജ്മന്റ് ചാർജ്ജ്, (ബാങ്കിന്റെ ഗ്ലാസിന് കൂളിംഗ് ഫിലിം ഒട്ടിച്ച ചാർജ്ജ്.. പക്ഷേ ആ ചാർജ്ജ് മെച്യുരിറ്റി ടൈമിൽ ഡിസ്‌കൗണ്ട് ചെയ്യുന്നതായിരിക്കും 😉 ) അഡ്മിനിസ്ട്രേഷൻ ചാർജ്ജ് എന്നിങ്ങനെ പോകുന്നു ആ നിര. ഇനി ഇൻഷുർ ആയി നമുക്ക് ലഭിക്കുന്ന തുക ഒരു ശരിയായ ഇൻഷുറൻസ് പോളിസിയുമായി താരതമ്യം ചെയ്‌താൽ വളരെ കുറവുമാണ്,പറയാൻ വിട്ടുപോയ മറ്റൊരുചാർജ്ജ് ഡിസ്‌കൗണ്ടിന്യൂറ്റി ചാർജ്ജ് ആണ്, നിങ്ങൾ നിക്ഷേപിച്ച യൂലിപ് കാലാവധിക്ക് മുന്നേ പണം തിരിച്ചെടുക്കുകയാണെങ്കിൽ 5 മുതൽ 6 ശതമാനം വരെ ഈയൊരു ചാർജ്ജും നൽകേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ ഒരു വർഷം, നിക്ഷേപിച്ച തുകയെങ്കിലും തിരിച്ചുകിട്ടണമെങ്കിൽ 10 മുതൽ 12 ശതമാനം വരെ NAV ഗ്രോത്ത് ഉണ്ടാകണം. ഇനി ഇതിന്റെ ഗുണവശങ്ങൾ നോക്കുകയാണെങ്കിൽ ഇന്ത്യയിൽ വർക്ക് ചെയ്യുന്ന പ്രൊഫഷണല്സിന് അടക്കുന്ന പ്രീമിയം സെക്ഷൻ 10 D പ്രകാരം ടാക്സ് കിഴിവ് ലഭിക്കും എന്നുള്ളതാണ്.
സോവറിൻ ഗോൾഡ് ബോണ്ട് ഇതിനെപ്പറ്റി വിശദമായി ഗോൾഡ് ഇൻവെസ്റ്റ്മെന്റിനെപ്പറ്റി പറയുമ്പോൾ പറയാം.
ഇത്രയുമായാണ് ബാങ്കുമായി ബന്ധപ്പെട്ട് ചെയ്യാൻ സാധിക്കുന്ന ചില നിക്ഷേപങ്ങൾ
(തുടരും)
അടുത്ത ആഴ്ച പോസ്റ്ററിൽ പിഗ്ഗിയുടെ പടം മാറ്റുന്നതിനൊപ്പം വിവിധയിനം സ്വർണ്ണ നിക്ഷേപ രീതികളെപ്പറ്റി വിശദീകരിക്കാം..
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?