വാണിജ്യ മന്ത്രാലയത്തിന്റെ 67 സേവനങ്ങൾക്ക് ഇനി നിരക്ക് ഈടാക്കും; ചില ഫീസുകൾ 17 ഇരട്ടിയായി വർദ്ധിക്കും

  • 11/08/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ വാണിജ്യ, വ്യവസായ മന്ത്രാലയം നിലവിൽ സൗജന്യമായി നൽകുന്ന 67 സേവനങ്ങൾക്ക് ഇനിമുതൽ ഫീസ് ഏർപ്പെടുത്താൻ ഒരുങ്ങുന്നു. മന്ത്രിസഭാ കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്നാണിത്. സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിക്കുന്നതിന് ധനകാര്യ മന്ത്രാലയവുമായി ഏകോപിപ്പിക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു.

ഈ നിർദ്ദേശം അനുസരിച്ച്, കമ്പനി സ്ഥാപിക്കാനുള്ള അപേക്ഷകൾക്ക് ഇനിമുതൽ നിരക്ക് ഈടാക്കും. ലാഭേച്ഛയില്ലാത്ത കമ്പനികൾക്കാണെങ്കിൽ പോലും, കമ്പനി സ്ഥാപിക്കാനുള്ള ഏതൊരു അപേക്ഷയ്ക്കും 20 ദിനാർ ഫീസ് നൽകണം. പങ്കാളിത്ത ബിസിനസ്സുകളുടെ സാമ്പത്തിക വർഷം ഭേദഗതി ചെയ്യാനുള്ള അപേക്ഷ, മോർട്ട്ഗേജുകൾ, വാണിജ്യ ഏജൻസികൾ, മത്സ്യ-പച്ചക്കറി-പഴവർഗ്ഗങ്ങൾ, കന്നുകാലികൾ, കോഴിയിറച്ചി എന്നിവയുടെ ബ്രോക്കറേജ് സേവനങ്ങൾ തുടങ്ങിയവയും സൗജന്യമല്ലാതാകും.

ഏറ്റവും വലിയ വർദ്ധനവ് വരുന്നത് താൽക്കാലിക വാണിജ്യ ലൈസൻസ് ഫീസിലാണ്. ഒരു റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ താൽക്കാലിക ജ്വല്ലറി ഷോറൂമിനുള്ള താൽക്കാലിക ലൈസൻസ് ഫീസ് 30 ദിനാറിൽ നിന്ന് 500 ദിനാറായി ഉയർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് 17 ഇരട്ടി വർദ്ധനവാണ്.

Related News