ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ ആക്രമിച്ചു; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം

  • 11/08/2025



കുവൈത്ത് സിറ്റി: ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ രോഗി ആക്രമിച്ച സംഭവത്തെ ആരോഗ്യ മന്ത്രാലയം അപലപിച്ചു. ആക്രമണത്തിൽ ഡോക്ടറുടെ ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ടായി. ആക്രമണത്തിന് ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ആരോഗ്യ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും നേരെയുള്ള കടുത്ത ലംഘനമാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഡോക്ടറെ ആക്രമിച്ചത് ലജ്ജാകരവും കുറ്റകൃത്യവുമാണെന്നും, ഇത് മെഡിക്കൽ തൊഴിൽ നിയമം 70/2020-ന്റെ ലംഘനമാണെന്നും മന്ത്രാലയം അറിയിച്ചു. ആക്രമണം നടത്തിയ ആൾക്കെതിരെ നിയമനടപടികൾ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് അടിയന്തരമായി നിയമപരവും സുരക്ഷാപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.3

Related News