ഡോക്ടറെ അധിക്ഷേപിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്ത പൗരന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് കോടതി

  • 11/08/2025



കുവൈത്ത് സിറ്റി: ജോലി ചെയ്യുന്നതിനിടെ ഒരു കുവൈത്ത് ഡോക്ടറെ അധിക്ഷേപിക്കുകയും സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കുവൈത്ത് പൗരന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് സെക്കൻഡ് മിസ്ഡിമീനർ കോടതി. വിധി അന്തിമമാകുന്നതുവരെ ശിക്ഷ മരവിപ്പിക്കാനായി 1,000 ദിനാറിന്റെ ജാമ്യത്തുകയും കോടതി ചുമത്തിയിട്ടുണ്ട്.

മുൻകൂട്ടി അനുമതി വാങ്ങാതെ, മറ്റ് രോഗികളെ മറികടന്ന് ഒരു സർക്കാർ ക്ലിനിക്കിൽ പ്രവേശിക്കാൻ പ്രതി ശ്രമിച്ചപ്പോഴാണ് സംഭവം. ഡോക്ടർ ഇയാളെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചപ്പോൾ, ഇയാൾ അവരെ അസഭ്യം പറയുകയും, തന്റെ സ്വാധീനം ഉപയോഗിച്ച് സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതിയുടെ ഈ പെരുമാറ്റം ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഒരു സർക്കാർ ജീവനക്കാരിയോടുള്ള കുറ്റകൃത്യമാണെന്നും, ഇത് പൊതുസേവനത്തിന്റെ അന്തസ്സിനെ നശിപ്പിക്കുന്നതിനാൽ അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Related News