ജൂൺ 14 ലോക രക്ത ദാതാക്കളുടെ ദിനം .രക്ത ദാതാക്കൾക്ക് നന്ദി പറയുകയും അവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വാർഷിക ദിനംകൂടിയാണിത് .കൂടാതെ രക്തദാനങ്ങൾ എങ്ങനെ ജീവൻ രക്ഷിച്ചുവെന്നും ,ജീവിതത്തെ മാറ്റി മറിച്ചുവെന്നും ,രക്തം നൽകുന്നതും മറ്റുള്ളവരെ പരിപാലിക്കുന്നതും ഉൾപ്പെടുന്ന കരുതലും യോചിപ്പും സൂചിപ്പിക്കുന്നതിനുള്ള അവസരമാണിത് ."സുരക്ഷിതമായ രക്തദാനം ജീവൻ രക്ഷിക്കുന്നു "എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചാണ് ഇത്തവണ ഈ ദിനം ആഘോഷിക്കുന്നത് .വിഷയാവതരണം :-ഈ ദിവസത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് രക്തം നല്കുന്നതിനെക്കുറിച്ചു ചെറുപ്പക്കാരിൽ അവബോധം ഉണർത്തുക ,രക്തഗ്രൂപ്പ് രെജിസ്റ്റർ ചെയ്യ്തു സന്നദ്ധരക്തധാതാവാകുവാൻ അവരെ പ്രോത്സാഹിപ്പിക്കുക. അതുമൂലം ദാതാക്കളുടെ എണ്ണം കുറയാതെ ശക്തമായി തുടരുന്നതിനു സഹായിക്കുകയും രക്തദാനത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിന് കാരണമാവുകയും ചെയ്യുo.ഒരു വ്യക്തിയുടെ ശരീരത്തിൽ അഞ്ച് മുതൽ ആറ് ലിറ്റർ വരെ രക്തമാണുണ്ടാവുക .ഇവ കൊടുക്കും തോറും കൂടുക മാത്രമേ ചെയ്യുകയുള്ളു .രക്തത്തിന്റെ വിവിധ ഘടകങ്ങളായ പ്ലാസ്മ ,ചുവന്ന രക്താണുക്കൾ ,പ്ലേറ്റ്ലെറ്റ്സ് ,എന്നിവ തരം തിരിച്ചാണ് നിലവിൽ സൂക്ഷിക്കുക .രക്തദാനം ചെയ്യുന്നതിന് മുൻപും ശേഷവും കൗൺസിലിങ്ങുമുണ്ട് .ഇവയെ പ്രീ ഡൊനേഷൻ കൗണ്സിലിംഗ് ,പോസ്റ്റ് ഡൊനേഷൻ കൗണ്സിലിംഗ് എന്നും അറിയപ്പെടുന്നു .രക്തദാനം ചെയ്യുന്നതിനായി എത്തുന്ന വ്യക്തിക്ക് കൗൺസിലിംഗ് നൽകുകയും ഒരു ചോദ്യാവലി നൽകുകയും ചെയ്യും .ഇത് മനഃസാക്ഷിയുടെ ഉത്തരം നൽകി വേണം പൂരിപ്പിക്കാൻ എന്നാണ് സിദ്ധാന്തം .ഒരു വ്യക്തിക്ക് മാത്രമേ അവനെ അലട്ടുന്ന രോഗങ്ങൾ അറിയാൻ സാധിക്കുകയുള്ളു .സുരക്ഷിതമായ രക്തം മാത്രമേ ദാനം ചെയ്യാവൂ .അതിനാലാണ് മറ്റ് രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി രക്തദാനം നടത്തുന്നത് .രക്തദാനത്തിന് ശേഷം ആ രക്തം സർക്കാർ നിഷ്കർഷിച്ച വിവിധ പരിശോധനകളിലൂടെ കടന്ന് പോകും .ഹീമോഗ്ലോബിന്റെ ശതമാനം ,ആർ .എച്ച് ,മലേറിയൽ പാരസൈറ്റ് ,സിഫിലിസ് ,ഹെപ്പറ്റൈറ്റിസ് ബി -സി ,എച്ച്.ഐ .വി .എന്നീ പരിശോധനകളാണ് നടത്തുക .എല്ലാം നെഗറ്റീവ് ആണെങ്കിൽ മാത്രമേ രക്തം സൂക്ഷിച്ചുവയ്ക്കുകയുള്ളു.ഇതിന്റെ കൂടെ അത്ര നിർബന്ധമല്ലാത്ത രക്ത പരിശോധനയാണ് 'നാറ്റ് 'ടെസ്റ്റ് .ഇവയിൽ ഏതെങ്കിലും പോസിറ്റീവ് ആണെങ്കിൽ ആ വ്യക്തിയെ വിവരമറിയിക്കുകയും അദ്ദേഹത്തോട് നേരിട്ടെത്തി കൗൺസിലിങ്ങിൽ പങ്കെടുക്കാൻ അറിയിക്കുകയും ചെയ്യുo.തുടർച്ചികിത്സ എന്തുവേണമെന്നു നിർദേശിക്കുകയും ചെയ്യും .ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാo.പ്രായം 18നും 65നും ഇടയിൽ ആയിരിക്കണം .കുറഞ്ഞത് 50കിലോ എങ്കിലും ശരീരഭാരം വേണം .പുരുഷന്മാർക്ക് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീകൾക്ക് നാലുമാസത്തിലൊരിക്കലും രക്തദാനം നടത്താം .രക്തദാനം ചെയ്യാൻ പാടില്ലാത്തവർ (ജലദോഷം ,പനി ,തൊണ്ടവേദന ,വയറിനസുഖം ,മറ്റ് അണുബാധകൾ ഉള്ളപ്പോൾ ,പ്രമേഹo,ഉയർന്ന രക്ത സമ്മർദം ,മാനസിക രോഗം ,മദ്യം ,മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ,ആർത്തവകാലം ,ഗർഭിണികളും ,മുലയൂട്ടുന്ന അമ്മമാരും ,സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ,ഡെന്റൽ അസുഖങ്ങൾ ,ടാറ്റു ,പിയേഴ്സിങ് ഇവ ചെയ്തവർ ആറ് മാസത്തേക്ക് വിലക്ക് ,മഞ്ഞപ്പിത്തം ,മലമ്പനി ഉള്ളവർ ).ഒരു തവണ 350മി .ലി രക്തം മാത്രമേ എടുക്കൂ .55കിലോ ഭാരത്തിനു മുകളിലുള്ളവർക്കു 450മി .ലി വരെ രക്തം ദാനം ചെയ്യാം .സ്ത്രീകൾ രക്തദാനം നടത്തരുത് ,രക്തം ദാനം ചെയ്യ്താൽ ക്ഷീണിക്കും ,ജോലി ചെയ്ത് ജീവിക്കുന്നവർ രക്തം ദാനം ചെയ്യരുത് തുടങ്ങിയ തെറ്റിധാരണകൾ തെറ്റാണ് .അത് കൂടാതെ രക്തം ദാനം ചെയ്യുന്നവരിൽ ഹൃദ്രോഗ സാധ്യത കുറഞ്ഞു വരുന്നതായി കാണുന്നു .അവർക്ക് ആരോഗ്യകരമായ ജീവിതശൈലി പിൻതുടരാം .സഹജീവികളെ സഹായിക്കാനുള്ള മനസ്സ് ഉണ്ടാകുന്നു എന്നത് തന്നെ വലിയൊരു കാര്യമാണ് ,രക്തദാനത്തിലൂടെ ആയുസ്സും ആരോഗ്യവും ലഭിക്കും .ഉപസംഹാരം :-രക്തദാനം പ്രതിവർഷം ദശലക്ഷക്കണക്കിനു ജീവൻ രക്ഷിക്കുകയും രോഗങ്ങളോ ,പരിക്കുകളോ ,സങ്കിർണമായ പ്രവർത്തനങ്ങളോ പ്രസവ പ്രശ്നങ്ങളോ ഉള്ള രോഗികളുടെ വീണ്ടെടുക്കലിനും ആരോഗ്യത്തിനും സഹായിക്കുന്നു .പ്രകൃതിദത്തവും മനുഷ്യ നിർമ്മിതവുമായ ദുരന്തങ്ങളിൽ രക്തശേഖരം അത്യാവശ്യമാണ് .ചില രക്തതരങ്ങൾ അപൂർവ്വമാണ് .അതിനാൽ അപൂർവ്വ ദാതാക്കളുടെ ആവശ്യകതയെ പ്രോത്സാഹിപ്പിക്കുന്നതും ഈ ദിനത്തിന്റെ ഭാഗമാണ് .രക്ത ദാതാക്കളുടെ ആവശ്യകതയും സ്ഥിരമായി സംഭാവന ചെയ്യുന്നതു ഉയർത്തിക്കാട്ടുന്നതിൽ ലോക രക്തദാതാക്കളുടെ ദിനം പ്രധാനമാണ് .പല രാജ്യങ്ങളിലും ഇപ്പോഴും രക്തദാതാക്കളുടെ കുറവുണ്ട് .അതിനാൽ രക്തധാനത്തെക്കുറിച്ചു അവബോധം വളർത്തുന്നതിനും സാധ്യമായത്രെയും ജീവൻ രക്ഷിക്കുന്നതിനായി വിതരണം വർധിപ്പിക്കുന്നതിനും ലോക രക്ത ദാതാക്കളുടെ ദിനം ഓരോ രാജ്യങ്ങൾക്കും പ്രധാനമാണ് .ഇന്ന് തന്നെ നിങ്ങൾക്കും രക്ത ദാധാതാവാകാം ,അങ്ങനെ ഒരാളുടെ എങ്കിലും ജീവൻ രക്ഷിക്കാം .ഒപ്പം സുഹൃത്തുക്കളെയും കുടുംബങ്ങളെയും രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?