HomeGULFപരിസ്ഥിതി സംബന്ധമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈറ്റ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി

പരിസ്ഥിതി സംബന്ധമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈറ്റ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ പരിസ്ഥിതി സ്ഥിതിഗതികളെക്കുറിച്ച് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. കൃത്യമായ ശാസ്ത്രീയ തെളിവുകളോ വിവരങ്ങളോ ഇല്ലാതെ ജനങ്ങളിൽ ഭീതി പരത്തുന്നതും പരിസ്ഥിതി നിലവാരത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടാക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനും പങ്കുവെക്കുന്നതിനും മുൻപായി വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നും ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 2014-ലെ 42-ാം നമ്പർ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വകുപ്പ് 126 അനുസരിച്ച് പരിസ്ഥിതി അവസ്ഥയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. സമൂഹത്തിന്റെ സുരക്ഷയും രാജ്യത്തിന്റെ പ്രതിച്ഛായയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ചൂണ്ടിക്കാട്ടി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!