HomeGULFഒക്ടോബറിൽ കുവൈത്ത് ആകാശത്ത് 10 അപൂർവ ജ്യോതിശാസ്ത്ര കാഴ്ചകൾ

ഒക്ടോബറിൽ കുവൈത്ത് ആകാശത്ത് 10 അപൂർവ ജ്യോതിശാസ്ത്ര കാഴ്ചകൾ

spot_img

കുവൈത്ത് സിറ്റി: ഒക്ടോബർ മാസത്തിൽ കുവൈത്തിന്റെ ആകാശത്ത് പത്തോളം ശ്രദ്ധേയമായ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾ ദൃശ്യമാകുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.ഒക്ടോബർ 4ന് ശനി ഗ്രഹം സൂര്യന് എതിർദിശയിലെത്തുന്നതിനാൽ സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ നിരീക്ഷിക്കാൻ മികച്ച അവസരമുണ്ടാകും. ഒക്ടോബർ 5ന് ചന്ദ്രനും ചൊവ്വയും വളരെ അടുത്തായി ദൃശ്യമാകും.

ഒക്ടോബർ 8, 9 തീയതികളിൽ ഡ്രാക്കോണിഡ് ഉൽക്കാവർഷം അതിന്റെ പാരമ്യത്തിലെത്തും. ചന്ദ്രപ്രകാശം കുറവായതിനാൽ ഉൽക്കകൾ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.ഒക്ടോബർ 10ന് അമാവാസിയും, 12ന് ബുധനെ നിരീക്ഷിക്കാൻ അനുകൂലമായ സാഹചര്യവും ഉണ്ടാകും.ഒക്ടോബർ 21, 22 തീയതികളിൽ ഓറിയോണിഡ് ഉൽക്കാവർഷം പാരമ്യത്തിലെത്തും. 24ന് ചന്ദ്രനും ശനിയും അടുത്തായി ദൃശ്യമാകും.

ഒക്ടോബർ 26ന് പൂർണചന്ദ്രൻ ദൃശ്യമാകും. ‘ഹണ്ടേഴ്സ് മൂൺ’ എന്നറിയപ്പെടുന്ന ഈ പൂർണചന്ദ്രനുശേഷം, 28ന് ചന്ദ്രൻ പ്ലീയാഡിസ് അഥവാ കാർത്തിക നക്ഷത്രക്കൂട്ടത്തിന് സമീപമെത്തുന്നതും നഗ്നനേത്രങ്ങളാൽ കാണാനാകും.മികച്ച കാഴ്ചയ്ക്കായി നഗരവെളിച്ചത്തിൽ നിന്ന് അകലെയുള്ള പ്രദേശങ്ങളിൽ നിന്ന് ഈ ആകാശ പ്രതിഭാസങ്ങൾ നിരീക്ഷിക്കണമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ നിർദേശിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!