HomeGULFKuwaitകുവൈറ്റിൽ വരും ദിവസങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടും; കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ വരും ദിവസങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടും; കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുമായി അധികൃതർ

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും വിശകലനം ചെയ്തതിൽ നിന്നും രാജ്യത്ത് അതിശൈത്യത്തിന് സാധ്യതയുള്ളതായി മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി അറിയിച്ചു. വടക്കുനിന്നുള്ള തണുത്ത കാറ്റിന്റെയും ഉയർന്ന മർദ്ദത്തിലുള്ള കാലാവസ്ഥാ വ്യൂഹത്തിന്റെയും സ്വാധീനം മൂലം വരുന്ന ബുധനാഴ്ച മുതൽ വെള്ളി വരെ കഠിനമായ തണുപ്പ് അനുഭവപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഇന്നും നാളെ ചൊവ്വാഴ്ചയും പകൽ സമയങ്ങളിൽ മിതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെങ്കിലും രാത്രിയിൽ തണുപ്പ് കൂടും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് ചില സമയങ്ങളിൽ ശക്തമാകാൻ സാധ്യതയുണ്ട്. ഇത് തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്നതിനും സമുദ്രത്തിൽ തിരമാലകൾ വർദ്ധിക്കുന്നതിനും കാരണമായേക്കാം. എന്നാൽ ബുധനാഴ്ചയോടെ അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുമെന്നും പകൽ സമയങ്ങളിൽ തണുപ്പും രാത്രിയിൽ കഠിനമായ തണുപ്പും അനുഭവപ്പെടുമെന്നും കുവൈറ്റ് വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അദ്ദേഹം കൂട്ടിചേർത്തു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!