HomeGULFകുടിവെള്ളം പോലുമില്ല, കുവൈത്ത് അബ്ബാസിയയിൽ വാട്ടർ മോട്ടോർ നീക്കം ചെയ്തതിനെ തുടർന്ന് ഇന്ത്യൻ കുടുംബങ്ങൾ ദുരിതത്തിൽ

കുടിവെള്ളം പോലുമില്ല, കുവൈത്ത് അബ്ബാസിയയിൽ വാട്ടർ മോട്ടോർ നീക്കം ചെയ്തതിനെ തുടർന്ന് ഇന്ത്യൻ കുടുംബങ്ങൾ ദുരിതത്തിൽ

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് അബ്ബാസിയയിൽ കെട്ടിടത്തിലെ വാട്ടർ പമ്പ് നീക്കം ചെയ്തതിനെ തുടർന്ന് എൺപതിലധികം ഇന്ത്യൻ കുടുംബങ്ങൾ ദിവസങ്ങളായി കുടിവെള്ളം പോലുമില്ലാതെ കടുത്ത ദുരിതത്തിൽ. അബ്ബാസിയ ബ്ലോക്ക് നാല്, സ്ട്രീറ്റ് ആറിലെ 158-ാം നമ്പർ കെട്ടിടത്തിലാണ് സംഭവം. കുട്ടികളും ഗർഭിണികളും നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും അടങ്ങുന്ന നിരവധി കുടുംബങ്ങളാണ് ദിവസങ്ങളായി ജലവിതരണം നിലച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.

ഒക്ടോബർ 14-ന് വൈകിട്ടോടെയാണ് കെട്ടിടത്തിലെ വാട്ടർ മോട്ടോർ ബിൽഡിങ് സെക്യൂരിറ്റി അഴിച്ചുമാറ്റിയതെന്ന് താമസക്കാർ പറയുന്നു. പുതിയ മോട്ടോർ സ്ഥാപിക്കാൻ കെട്ടിട ഉടമ തയ്യാറാകുന്നില്ലെന്നാണ് താമസക്കാരുടെ പരാതി. കുടിവെള്ളം, പാചകം, കുളി, വസ്ത്രങ്ങൾ അലക്കൽ തുടങ്ങി ദൈനംദിന കാര്യങ്ങൾ പോലും നടത്താനാകാതെ കുടുംബങ്ങൾ വലയുകയാണ്. പുറത്തുനിന്ന് പണം കൊടുത്ത് വെള്ളവും ഭക്ഷണവും വാങ്ങേണ്ട അവസ്ഥയാണ് പലർക്കുമുള്ളത്. താഴെയുള്ള സ്റ്റോറേജ് ടാങ്കിൽ നിന്ന് കഷ്ടപ്പെട്ട് വെള്ളം ശേഖരിച്ചാണ് ചിലർ ആവശ്യങ്ങൾ നിറവേറ്റുന്നത്.

വ്യത്യസ്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും മറ്റ് ജോലിക്കാർക്കും ആവശ്യത്തിന് വെള്ളമില്ലാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ജോലിക്ക് പോകുന്നതിന് മുൻപും തിരിച്ചെത്തിയ ശേഷവും അത്യാവശ്യ കാര്യങ്ങൾക്ക് പോലും വെള്ളമില്ലാത്തത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് താമസക്കാർ പറയുന്നു. മക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാനാകാതെ കുടുംബങ്ങൾ വിഷമിക്കുകയാണെന്നും, കഴിഞ്ഞ മൂന്ന് ദിവസമായി കൃത്യമായി ഭക്ഷണം പോലും തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ലെന്നും താമസക്കാരനായ നിബു മാധ്യമങ്ങളോട് വ്യക്തമാക്കി.

തങ്ങളുടെ വിഷമങ്ങൾ ചൂണ്ടിക്കാട്ടി നിരവധി കുടുംബങ്ങളാണ് അധികൃതരുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ജലവിതരണം പുനഃസ്ഥാപിക്കുന്നതിനും, മോട്ടോർ നീക്കം ചെയ്ത സംഭവത്തിൽ ഉചിതമായ അന്വേഷണം നടത്തുന്നതിനും ബന്ധപ്പെട്ട കുവൈത്ത് അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് താമസക്കാർ ശക്തമായി ആവശ്യപ്പെടുന്നു.കുവൈറ്റിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഉന്നത ഉദ്യോഗസ്ഥരടക്കം17 പേർ അറസ്റ്റിൽ; സ്ത്രീ വേഷം കെട്ടിയ അഞ്ചു പുരുഷന്മാരും.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!