HomeGULFKuwaitകുവൈത്തിൽ വ്യവസായ നിയമലംഘകർക്കെതിരെ കടുത്ത നടപടി; 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മുന്നറിയിപ്പുകളും അടച്ചുപൂട്ടലുകളും

കുവൈത്തിൽ വ്യവസായ നിയമലംഘകർക്കെതിരെ കടുത്ത നടപടി; 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മുന്നറിയിപ്പുകളും അടച്ചുപൂട്ടലുകളും

spot_img

കുവൈത്ത് സിറ്റി: വ്യവസായ മേഖലയിലെ നിയമലംഘനങ്ങൾ തടയുന്നതിന്‍റെ ഭാഗമായി കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി 2025ൽ റെക്കോർഡ് നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മുന്നറിയിപ്പുകൾ, സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ, വ്യാവസായിക പ്ലോട്ടുകൾ തിരിച്ചെടുക്കൽ എന്നിവയുൾപ്പെടെ 557 നിയന്ത്രണ തീരുമാനങ്ങളാണ് അതോറിറ്റി കഴിഞ്ഞ വർഷം കൈക്കൊണ്ടത്.നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വ്യാവസായിക പ്ലോട്ട് അതോറിറ്റി കഴിഞ്ഞ ദിവസം അടപ്പിച്ചു. ലൈസൻസില്ലാതെ പണമിടപാടുകളും സേഫ് കീപ്പിംഗ് ബിസിനസ്സും നടത്തിയതിനാണ് ഒരു റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ നടപടിയെടുത്തത്.അടച്ചുപൂട്ടിയ സ്ഥാപനത്തിന് നിയമലംഘനങ്ങൾ തിരുത്താൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം പ്ലോട്ട് തിരിച്ചെടുക്കൽ, ഉപയോഗാവകാശം റദ്ദാക്കൽ തുടങ്ങിയ കടുത്ത ശിക്ഷാനടപടികളിലേക്ക് അതോറിറ്റി നീങ്ങും. കഴിഞ്ഞ വർഷത്തെ അവസാന വാരത്തിൽ മാത്രം 34 മുന്നറിയിപ്പുകൾ അതോറിറ്റി നൽകുകയും മൂന്ന് വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. സർക്കാർ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അതോറിറ്റി സ്വീകരിക്കുന്നത്.പൊതുമുതൽ കൈയേറ്റം ചെയ്യുക, അനുവദിച്ച പ്ലോട്ടുകൾ മറിച്ചു നൽകുക, ഔദ്യോഗിക ലൈസൻസില്ലാതെ ബിസിനസ് നടത്തുക, അംഗീകരിച്ച പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുക എന്നിവയാണ് പ്ലോട്ടുകൾ തിരിച്ചെടുക്കുന്നതിലേക്ക് നയിച്ച പ്രധാന കാരണങ്ങൾ.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!