HomeCommunityഅൽ മദ്രസ്സത്തുൽ ഇസ്ലാമിയ സാൽമിയ പി ടി എ കമ്മിറ്റി മദ്രസ്സയിലെ വിദ്യാർത്ഥികൾക്കായി സൗജന്യ ദന്ത,...

അൽ മദ്രസ്സത്തുൽ ഇസ്ലാമിയ സാൽമിയ പി ടി എ കമ്മിറ്റി മദ്രസ്സയിലെ വിദ്യാർത്ഥികൾക്കായി സൗജന്യ ദന്ത, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

spot_img

അൽ മദ്രസ്സത്തുൽ ഇസ്ലാമിയ സാൽമിയ പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസ്സയിലെ വിദ്യാർത്ഥികൾക്കായി ഹവല്ലിയിലെ മദ്രസ്സയിൽ വെച്ച് സൗജന്യ ദന്ത, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കുവൈത്തിലെ ഇന്ത്യൻ ഡെൻറിസ്റ്റ് അലയൻസ് (IDAK), ഓപ്റ്റിക് പ്ലസ് എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഡോക്ടർ അഷീൽ, ഡോക്ടർ ഷിറാസ്, നിസാർ കെ റഷീദ് എന്നിവരായിരുന്നു ക്യാമ്പിൻ്റെ കൺവീനർമാർ.പി ടി എ കമ്മിറ്റി പ്രസിഡൻ്റ് ഷംനാദ് ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ , മദ്രസ്സ പ്രിൻസിപ്പാൾ മുഹമ്മദ് ഷിബിലി, അഡ്മിൻ റിഷ്ദിൻ അമീർ, ഷിഹാബ് വി കെ, അബ്ദുൽ റസാഖ്, ഇസ്മായിൽ വി എം , സത്താർ കെ കെ, മുഹമ്മദ് ഇക്ബാൽ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി നിയന്ത്രിച്ചത്.

ഐഡാക്ക്, ഒപ്റ്റിക് പ്ലസ് പ്രതിനിധികൾക്ക് പി ടി എ പ്രസിഡൻ്റ് ഷംനാദ് ഷാഹുൽ ഹമീദ് മെമെൻ്റോകൾ കൈമാറി.ഹെഡ് ബോയ് അബ്ഷാർ തറയിൽ ഹെഡ് ഗേൾ ഇസ്മ നജീബ് എന്നിവരുടെ നന്ദി പ്രകടനത്തോടെ ക്യാമ്പ് സമാപിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!