കുവൈറ്റ് സിറ്റി : ഫറോക്ക് കോളേജ് പരുത്തിപ്പാറ സ്വദേശികൂടംവെട്ടി കൂടംവെട്ടി അനീഷ് കുമാർ (43) കുഴഞ്ഞു വീണു മരിച്ചു.താമസയിടത്തിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണ അനീഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പരേതനായ ദാസൻ കാർത്തിയനി ദമ്പതികളുടെ മകനാണ്. ഭാര്യ: സജിത, മക്കൾ ശ്രീ പൗർണമി, വിഷ്ണു ദാസ്. സഹോദരങ്ങൾ: പ്രജീഷ് കുമാർ (ഖത്തർ), നിഷ, ഷാജി.



