കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജാൽ അൽ-സൗർ, അൽ-മുത്ല മരുഭൂമി പ്രദേശങ്ങളിൽ അപകടകരമായ ഗർത്തങ്ങൾ രൂപപ്പെടുന്നതായി കുവൈറ്റ് സൊസൈറ്റി ഫോർ എർത്ത് സയൻസസ് മുന്നറിയിപ്പ് നൽകി. പ്രകൃതിദത്തമായോ അല്ലാതെയോ രൂപപ്പെട്ട ഈ ഗർത്തങ്ങൾ എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുതാഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ഇവിടം സന്ദർശിക്കരുതെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. കുവൈറ്റ് സൊസൈറ്റി ഫോർ എർത്ത് സയൻസസ് മേധാവി ഡോ. മുബാറക് അൽ-ഹജ്രി നടത്തിയ പഠനത്തിലെ പ്രധാന കാര്യങ്ങളാണ് പുറത്ത് വന്നത്. ജാൽ അൽ-സൗറിലെ ഹദ് സഫ പ്രദേശത്ത് മഴവെള്ളം ഒഴുകുന്ന പാതകളിൽ വലിയ വിള്ളലുകളും ഗുഹകൾക്ക് സമാനമായ ഗർത്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ പാറകൾക്കും മണ്ണിനും ബലം കുറവാണ്. വടക്കുകിഴക്ക് ദിശയിലുള്ള വിള്ളലുകൾ കാലക്രമേണ വികസിക്കാനും തകർച്ചയുണ്ടാകാനും സാധ്യതയുണ്ട്.ഉപരിതലത്തിൽ കാണുന്നതിനേക്കാൾ ആഴവും വ്യാപ്തിയും ഈ ഗർത്തങ്ങൾക്കുണ്ടാകാം. അശ്രദ്ധമായി ഇതിനടുത്തേക്ക് പോകുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. മരുഭൂമിയിൽ വിനോദയാത്രയ്ക്കും ക്യാമ്പിംഗിനും പോകുന്നവർ ജാൽ അൽ-സൗർ, അൽ-മുത്ല ഭാഗങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. ഇത്തരം വിള്ളലുകൾ കണ്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും വിദഗ്ധർ നിർദ്ദേശിച്ചു.
കുവൈറ്റിലെ മരുഭൂമിയിൽ ഗർത്തങ്ങൾ; ജാൽ അൽ-സൗർ, അൽ-മുത്ല പ്രദേശങ്ങൾ സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പ്
INTERNATIONAL
Recent Comments
on Hello world!



