HomeGULFനിയമലംഘകർക്കെതിരെ കുവൈറ്റിന്റെ മിന്നൽ പരിശോധന; 18 പ്രവാസികൾ പിടിയിൽ

നിയമലംഘകർക്കെതിരെ കുവൈറ്റിന്റെ മിന്നൽ പരിശോധന; 18 പ്രവാസികൾ പിടിയിൽ

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ ട്രാഫിക് പോലീസ് നടത്തിയ കർശന പരിശോധനയിൽ 18 പ്രവാസികൾ പിടിയിലായി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച അറബ്, ഏഷ്യൻ വംശജരായ വ്യക്തികളാണ് 24 മണിക്കൂറിനുള്ളിൽ നടന്ന പ്രത്യേക പരിശോധനയിൽ പിടിയിലായത്. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന തീവ്ര സുരക്ഷാ ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ നടപടി.

പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.അതേസമയം, മുബാറക് അൽ-കബീർ ഗവർണറേറ്റിൽ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച സ്വദേശി പൗരനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. പട്രോളിംഗിനിടെയാണ് ഇയാൾ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി വാഹനം ഓടിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇയാളുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!