HomeGULFടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ്: പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്

ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ്: പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്

spot_img

കുവൈത്ത്സിറ്റി: പെട്ടെന്നുള്ള സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് ടെലിഗ്രാം ആപ്പിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെയും ചാനലുകളെയും കരുതിയിരിക്കണമെന്ന് സെൻട്രൽ ബാങ്ക് ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ഇത്തരം പ്ലാറ്റ്‌ഫോമുകൾ വ്യാപകമായി സാമ്പത്തിക തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമാണ് ഉപയോഗിക്കുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.

ഫെബ്രുവരി 9-ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ബാങ്ക് ഈ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.പല വ്യക്തികളിൽ നിന്നായി പണം ശേഖരിച്ച് വിവിധ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത് പണത്തിന്റെ ഉറവിടം മറച്ചുവെക്കുന്ന രീതിയാണ് തട്ടിപ്പുകാർ പിന്തുടരുന്നത്. ഇതിനുശേഷം അനധികൃത ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയോ അനൗദ്യോഗിക മാർഗങ്ങളിലൂടെയോ ഈ തുക തട്ടിപ്പുകാർ സ്വന്തമാക്കുന്നു. ഇത് ഗുരുതരമായ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യമാണെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.

ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ ഭാഗമാകുന്നത് വഴി ജനങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന് മാത്രമല്ല, തങ്ങൾ അറിയാതെ തന്നെ നിയമനടപടികൾക്കും വിചാരണയ്ക്കും വിധേയരാകാൻ സാധ്യതയുണ്ടെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും സംശയാസ്പദമായ എന്തെങ്കിലും ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!