2026 ലെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കാന്‍ ഇനി ദിവസങ്ങള്‍മാത്രം. ഈമാസം 17ാം തീയതിയാണ് ആകാശ വിസ്മയം സംഭവിക്കാന്‍ പോകുന്നത്. ശാസ്ത്രലോകം ഉറ്റുനോക്കുന്ന വലിയ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്. അന്ന് സൂര്യന്‍ ആകാശത്ത് ഒരു അഗ്നിവളയമായി മാറുകയും സൂര്യന്റെ വശങ്ങള്‍ ചുവപ്പ് നിറത്തിലാവുകയും ചെയ്യും. ഈ സമയത്ത് സൂര്യന്‍ ഒരു വലിയ അഗ്നിഗോളമായി കാണപ്പെടും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരികയും എന്നാല്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് അഗ്നിവളയം കാണപ്പെടുന്നത്.
ഫെബ്രുവരി 17 ന് എപ്പോള്‍ എവിടെയാണ് സൂര്യഗ്രഹണം സംഭവിക്കുക
ഫെബ്രുവരി 17 ന് സംഭവിക്കുന്ന വലയ ഗ്രഹണം മിനിട്ടിന് 20 സെക്കന്റ് വരെ നീണ്ടുനില്‍ക്കും. ഉച്ചയ്ക്ക് 12.31 നാണ് ഇത് (UTC:7.01) ആരംഭിക്കുന്നത്. ഈ ഗ്രഹണത്തിന്റെ പ്രത്യേകത സൂര്യന്റെ 96 ശതമാനവും ചന്ദ്രന്‍ മറയ്ക്കും എന്നതാണ്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഈ ആകാശ പ്രതിഭാസം കാണാന്‍ സാധിക്കൂ


