HomeGULFവ്യാജന്മാരെ പൂട്ടാനായി കുവൈറ്റ്; വ്യാജ സർട്ടിഫിക്കറ്റ് വേട്ട സ്വകാര്യ മേഖലയിലേക്കും, പരിശോധനയ്ക്ക് 6 സർക്കാർ ഏജൻസികൾ

വ്യാജന്മാരെ പൂട്ടാനായി കുവൈറ്റ്; വ്യാജ സർട്ടിഫിക്കറ്റ് വേട്ട സ്വകാര്യ മേഖലയിലേക്കും, പരിശോധനയ്ക്ക് 6 സർക്കാർ ഏജൻസികൾ

Google search engine

കുവൈത്ത് സിറ്റി: സർക്കാർ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നതിനുള്ള നടപടികൾക്ക് പിന്നാലെ, സ്വകാര്യ മേഖലയിലുള്ളവരുടെ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു. തൊഴിൽ വിപണിയിൽ നിന്ന് വ്യാജന്മാരെ പുറത്താക്കാനും ബിസിനസ് മേഖലയുടെ വിശ്വാസ്യത സംരക്ഷിക്കാനുമാണ് ഈ കർശന നീക്കമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെയും പ്രവാസികളുടെയും എല്ലാ വിഭാഗം തൊഴിൽ സർട്ടിഫിക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കും.വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ അവരെ ഉടനടി ജോലിയിൽ നിന്ന് പിരിച്ചുവിടുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. ഇത് ജയിൽ ശിക്ഷയ്ക്കും നാടുകടത്തലിനും കാരണമായേക്കാം. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി ആറ് പ്രധാന സർക്കാർ വിഭാഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഫത്‌വ ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്ട്‌മെന്റ്ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (Ministry of Higher Education)ആഭ്യന്തര മന്ത്രാലയം (Ministry of Interior)ആരോഗ്യ മന്ത്രാലയംനീതിന്യായ മന്ത്രാലയംസിവിൽ സർവീസ് ബ്യൂറോവ്യാജ യോഗ്യതകൾ ഉപയോഗിച്ച് ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവരെ കണ്ടെത്തുകയും അതുവഴി രാജ്യത്തെ തൊഴിൽ മേഖല സുരക്ഷിതമാക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക മെക്കാനിസം തന്നെ രൂപീകരിച്ചിട്ടുണ്ട്.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!