കുവൈറ്റ് സിറ്റി. കുവൈറ്റ് കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം നടത്തി കൈത്താൻ രാജധാനി പാലസ് ഹോട്ടലിൽ പ്രസിഡന്റ് ജെയിംസ് വി കൊട്ടാരത്തിന്റെ ആദ്യക്ഷതയിൽ കുവൈറ്റിലെ പ്രമുഖ ഗായകൻ മുബാറക് അൽ റാഷിദ് ഉൽഘാടനം ചെയ്തു. രക്ഷധികാരി തോമസ് പള്ളിക്കൽ, സുൽത്താൻ അൽ കന്ദേരി, അസീസ് മട്ടുവയൽ,ഗ്രീൻ ലാൻഡ് എം ഡി സാലി ജോർജ്, ബിന്റോ തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ എൻ എസ് ജയകുമാർ, മുസ്തഫ കോഴിക്കോട്, റിൻസി ജോൺ, ഡോ അബ്ദുള്ള ഹംസ, എന്നിവരെ മെമോന്റോ നൽകി ആദരിച്ചു. ജനറൽ കൺവീനർ ജിജി വടശേരിക്കര സ്വാഗതവും, സീനിയർ അംഗം രമേശ് സാന്ത്വനം നന്ദിയും അറിയിച്ചു.മാവേലി എഴുന്നള്ളിപ്പ്, താലപ്പൊലി, റിഥ്യം ഇവന്റിന്റെ ഗാനമേള, ഓണസദ്യ, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.
വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ ജീമോൻ ചാക്കോളാമണ്ണിൽ, സൂരജ് പി സുകുമാരൻ,ദീപു മോഹൻ,അഭിലാഷ് ചന്ദ്രൻ, റെജിലാൽ, ശ്യാം ചെറുവത്തേരി , സാം എം പൗലോസ്, ബിനു എൻ ജോസഫ്, ബിനോയ് ഉമ്മൻ, ജിബിൻ പൗലോസ്, സുരേഷ് ചാലിൽ, ഷാഫി മക്കാത്തി,ഷിബു കുമ്പഴ, ഷിജു ഓതറ,ലിനു എബ്രഹാം,ജിത മനോജ്,സിനി റോണി,വർഷ ബിനു, ശ്രീജ സുരേഷ്,അൻസു രജിൻ, ഡയാന എബി, റീന സൈജു, നീന രജീഷ്, ജോയ്സ് അജീഷ്, ജിഷ സനീഷ്, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.മേഖ മാത്യു പരിപാടികൾ ഏകോപിപ്പിച്ചു.കുട്ടികളുടെയും വനിതാവേദിയുടെയും ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.



