കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ (കെ.കെ.ഐ.സി ) ക്യു എച്ച് എൽ സി സെക്രട്ടറീസ് മീറ്റ് സംഘടിപ്പിച്ചു.ഫൈഹ ബൈത്തു ദഅ്‌വയിൽ നടന്ന പരിപാടിയിൽ വിവിധ ക്യു എച്ച് എൽ സി, സെക്രട്ടറിമാരും,പഠിതാക്കളും പങ്കെടുത്തു.
സമീർ അലി ഏകരൂലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം സെന്റർ വൈസ് പ്രസിഡന്റ്, സി.പി.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.അർഷദ് ഹവല്ലി, നാഫി ഹവല്ലി, മുഹമ്മദ് അഷറഫ് എകരൂൽ , കെ. സി അബ്ദുൽ ലത്തീഫ് , ഹിഫ്സു റഹ്മാൻ എന്നിവർ സംസാരിച്ചു. ഖുർആൻ പഠന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങൾ സംഗമത്തിൽ ചർച്ച ചെയ്തു. അമീനുൽ ഇഹ്സാൻ സ്വാഗതവും, ജുനൈദ് ജഹ്റ നന്ദിയും പറഞ്ഞു.



