HomeGULFകുവൈത്തിൽ വാഹനമിടിച്ച് പ്രവാസി പെൺകുട്ടിക്ക് ഗുരുതര പരിക്ക്; സിറിയൻ സ്വദേശിനി കസ്റ്റഡിയിൽ

കുവൈത്തിൽ വാഹനമിടിച്ച് പ്രവാസി പെൺകുട്ടിക്ക് ഗുരുതര പരിക്ക്; സിറിയൻ സ്വദേശിനി കസ്റ്റഡിയിൽ

spot_img

കുവൈത്ത് സിറ്റി : കുവൈത്തിലെ തീരദേശ റോഡിൽ വാഹനമിടിച്ച് ബംഗ്ലാദേശി പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പെൺകുട്ടിയെ വാഹനം ഇടിച്ചത്.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ എയർ ആംബുലൻസ് ഉപയോഗിച്ച് അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചിരുന്ന സിറിയൻ സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!