HomeGULF602 മില്യൺ ദിനാർ പിഴ, 10 വർഷം തടവ്; കള്ളപ്പണക്കേസിൽ പ്രവാസികൾക്കുൾപ്പടെ ശിക്ഷ

602 മില്യൺ ദിനാർ പിഴ, 10 വർഷം തടവ്; കള്ളപ്പണക്കേസിൽ പ്രവാസികൾക്കുൾപ്പടെ ശിക്ഷ

spot_img

കുവൈറ്റ് സിറ്റി: അനധികൃത ബാങ്കിംഗ് ഇടപാടുകൾ, വ്യാജ രേഖ ചമയ്ക്കൽ, വ്യാജ വാണിജ്യ സ്ഥാപനങ്ങൾ വഴി അനധികൃത പണം വെളുപ്പിക്കൽ എന്നീ കേസുകളിൽ പ്രതികൾക്ക് 10 വർഷം തടവുശിക്ഷ വിധിച്ച കീഴ്ക്കോടതി ഉത്തരവ് കുവൈറ്റ് അപ്പീൽ കോടതി ശരിവെച്ചു. അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ട് ആണ് ഈ ചരിത്രവിധി പുറപ്പെടുവിച്ചത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലായി പ്രതികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമായി ആകെ 602 ദശലക്ഷം കുവൈറ്റി ദിനാറാണ് (ഏകദേശം 16,000 കോടിയിലധികം ഇന്ത്യൻ രൂപ) കോടതി പിഴയായി ചുമത്തിയിരിക്കുന്നത്.

ആദ്യ കേസിൽ കുവൈറ്റ് പൗരന്മാർ, ബിദൂനികൾ, യെമൻ, സിറിയ, ഈജിപ്ത് സ്വദേശികൾ എന്നിവരടങ്ങുന്ന 21 പ്രതികൾക്കാണ് 10 വർഷത്തെ തടവുശിക്ഷ ശരിവെച്ചത്. ഇതിന് പുറമെ ഇവർ 202 ദശലക്ഷം ദിനാർ പിഴയടയ്ക്കാനും, കേസിൽ ഉൾപ്പെട്ട 17 വാണിജ്യ കമ്പനികൾ 101 ദശലക്ഷം ദിനാർ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. വിദേശ തൊഴിലാളികളുടെ ശമ്പളത്തുക സമാഹരിച്ച് സിറിയയിലേക്ക് കടത്താൻ വ്യാജ കമ്പനികൾ ഉണ്ടാക്കിയതായും, ഭീകരവാദ ഗ്രൂപ്പ് രൂപീകരിക്കൽ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച 101 ദശലക്ഷത്തിലേറെ ദിനാർ വെളുപ്പിച്ചതായും സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയും ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിച്ചും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചൈനയിൽ നിന്ന് സാധനങ്ങൾ വാങ്ങി കമ്പനി അക്കൗണ്ടുകളിലേക്ക് തുക തിരിച്ചെത്തിച്ചായിരുന്നു ഈ അനധികൃത ഇടപാടുകൾ നടത്തിയത്.

രണ്ടാമത്തെ കേസിൽ കുവൈറ്റ് പൗരനും ഈജിപ്ഷ്യൻ സ്വദേശികളായ പ്രതികൾക്കും 10 വർഷത്തെ തടവും 199.588 ദശലക്ഷം ദിനാർ പിഴയും ശരിവെച്ചു. ഇതിലുൾപ്പെട്ട കമ്പനികൾക്ക് 99 ദശലക്ഷം ദിനാർ പിഴ ചുമത്തിയ കോടതി, തട്ടിപ്പിനായി ഉപയോഗിച്ച കമ്പനികളുടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് സ്ഥിരമായി നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. പ്രമുഖ കൗൺസിലർ അബ്ദുള്ള അൽ സനായി അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ ശരിവെച്ചുകൊണ്ടുള്ള ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!