HomeGULFകുവൈത്തിലെ ഫർവാനിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ; പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു

കുവൈത്തിലെ ഫർവാനിയയിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ; പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു

spot_img

കുവൈത്ത് സിറ്റി : കുവൈത്തിലെ ഫർവാനിയയിൽ പൊലീസ് പട്രോളിങ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അറബ് പ്രവാസിയെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഹാഷിഷും ക്രിസ്റ്റൽ മെത്തും പിടിച്ചെടുത്തു.

ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ പട്രോളിങ് സംഘം പുലർച്ചെ പരിശോധന നടത്തുന്നതിനിടെ ഒരു കെട്ടിടത്തിന് താഴെ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നയാളെ ശ്രദ്ധിക്കുകയായിരുന്നു. പൊലീസ് സമീപിച്ചതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി.

തുടർന്ന് നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് അടങ്ങിയ ഒരു പാക്കറ്റും ഹാഷിഷ് അടങ്ങിയ മറ്റൊരു പാക്കറ്റും കണ്ടെത്തി.പ്രാഥമിക ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് വാങ്ങാനെത്തുന്ന ഉപഭോക്താവിനെ കാത്തുനിൽക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നും തുടർ നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!