കുവൈത്ത് സിറ്റി : കുവൈത്തിൽ തിരുവനന്തപുരം സ്വദേശിനി നിര്യാതയായി, സി.ആർ.പി. ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ മോളിനി (40) അസുഖബാധിതയായതിനെ തുടർന്ന് മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതയായി. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിലുണ്ടായിരുന്ന മോളിനി ഒരു കുവൈറ്റി വീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: മോഹനൻ കുഞ്ഞൻ. അമ്മ: ശ്രീമതി കാർത്തിക. ഭർത്താവ്: മനോജ് മണിയൻ. മക്കൾ: മിഥുൻ, അനാമിക. സംസ്കാരം പിന്നീട് നാട്ടിൽ.



