HomeINDIAആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനത്ത് പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

ആറ്റുകാൽ പൊങ്കാല നാളെ; തലസ്ഥാനത്ത് പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

Google search engine

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിര്‍ജലീകരണം തടയാനായി ദാഹം തോന്നിയില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

നാളെയാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല നടക്കുക. ജനലക്ഷങ്ങളാണ് നാളെ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാനായി തലസ്ഥാനത്തേക്ക് എത്തുക. നാളെ രാവില 9.15ന് പൊങ്കാല ആഘോഷങ്ങള്‍ ആരംഭിക്കും. ക്ഷേത്ര പരിസരത്ത് പൊങ്കാലയിടുന്നതിനായി കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പൊങ്കാലയ്ക്ക് എത്തുന്നവര്‍ ഹരിത ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!