HomeGULFഇറാനിലെ വൈദ്യുതി നിലയങ്ങളിലേക്കുള്ള ആക്രമണം 5 ദിവസത്തേക്ക് മാറ്റിവെച്ച് ട്രംപ്

ഇറാനിലെ വൈദ്യുതി നിലയങ്ങളിലേക്കുള്ള ആക്രമണം 5 ദിവസത്തേക്ക് മാറ്റിവെച്ച് ട്രംപ്

spot_img

വാഷിംഗ്ടൺ: ഇറാനിലെ വൈദ്യുതി നിലയങ്ങളും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണം അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാനുമായി കഴിഞ്ഞ രണ്ട് ദിവസമായി നടന്ന “നല്ലതും ഫലപ്രദവുമായ” ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ നടക്കുന്ന ചർച്ചകൾ വിജയകരമായാൽ മിഡിൽ ഈസ്റ്റിലെ വൈരാധിക്യം അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ട്രംപ് ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറക്കണം എന്ന് ഇറാനോട് ആവശ്യപ്പെട്ടിരുന്നു. അതില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങൾ “പൂർണ്ണമായും നശിപ്പിക്കും” എന്നായിരുന്നു മുന്നറിയിപ്പ്.

അതേസമയം ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്ക്കാമെന്നും, ഇസ്രായേലിലെയും ഗൾഫ് രാജ്യങ്ങളിലെയും ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണ വിതരണമാണ് നടക്കുന്നത്. കടലിടുക്കിലെ പ്രതിസന്ധി കാരണം ആഗോള എണ്ണവില ഉയരുകയും ചില ഏഷ്യൻ രാജ്യങ്ങളിൽ പാചക വാതക ക്ഷാമം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഇന്റർനാഷണൽ എനർജി ഏജൻസി മേധാവി ഫാതിഹ് ബിരോൾ മിഡിൽ ഈസ്റ്റിലെ സാഹചര്യം വളരെ ഗുരുതരമാണെന്നും ഇത് 1970-കളിലെ രണ്ട് വലിയ ഊർജ്ജ പ്രതിസന്ധികളേക്കാൾ ഗുരുതരമാകാമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, അമേരിക്ക ആക്രമണം തുടരുകയാണെങ്കിൽ അമേരിക്കൻ സൈനിക താവളങ്ങൾക്ക് വൈദ്യുതി നൽകുന്ന നിലയങ്ങളെയും അമേരിക്കൻ നിക്ഷേപമുള്ള സാമ്പത്തിക, വ്യവസായ, ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്നും ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്പ്സ് മുന്നറിയിപ്പ് നൽകി.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!