HomeCommunityകെ. കെ. എം. എ. വയനാട് മാത്രം 10 കിണർ നിർമിച്ചു നൽകി

കെ. കെ. എം. എ. വയനാട് മാത്രം 10 കിണർ നിർമിച്ചു നൽകി

spot_img

കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ കോട്ടത്തറ മേഖലയിലെ തങ്ങൾ മുക്ക് പ്രദേശത്ത് നിർമ്മാണം പൂർത്തിയാക്കിയ 30-ാമത് പൊതു കിണർ ജൂലൈ 12 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന പരിപാടിയിൽ വെച്ച് പൊതു സമൂഹത്തിന് സമർപ്പിക്കും. രണ്ട് പതിറ്റാണ്ടിന്റെ പ്രവർത്തന വീഥിയിൽ പൊതു പ്രവർത്തന രംഗത്ത് അത്ഭുതങ്ങൾ തീർത്ത കെ. കെ. എം. എ. മത-സാമൂഹ്യ – സാംസ്‌കാരിക-ആതുര സേവന പ്രവർത്തനങ്ങളോടൊപ്പം കുടി വെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ശുദ്ധജല വിതരണ പദ്ധതിയിലൂടെ ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പൊതു കിണർ നിർമിച്ചു വരുന്നു.

കേരളത്തിലെ ഗ്രാമീണ മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ദീർഘകാലത്തേക്ക് ആശ്വാസമാകുന്ന രീതിയിൽ ഉപയോഗപ്പെടുത്താവുന്ന പദ്ധതി സമൂഹത്തിലെ താഴെ ക്കിടയിലെ കുടുംബങ്ങൾക്ക് ആശ്വാസമായി മാറ്റുവാൻ സാധിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങൾ കൊണ്ട് പ്രയാസം നേരിടുന്ന വയനാട് ജില്ലയിൽ മാത്രം പത്ത് കിണറുകൾ ( കമ്പ്ലക്കാട്, തരുവണ നോർത്ത്,അമ്പലവയൽ,മേപ്പാടി, പനമരം,തരുവണ, പിണങ്ങോട്ട്,കോടൂർ,മില്ല് മുക്ക്, കോട്ടത്തറ) ഇതേവരെയായി നിർമാണം പൂർത്തിയാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!