HomeARTICLESആർട്ടെമിസ് II: ചന്ദ്രന് സമീപത്തുകൂടി ഓറിയോൺ; അത്യപൂർവ ദൃശ്യങ്ങൾ പങ്കുവെച്ച് മസ്‌ക്

ആർട്ടെമിസ് II: ചന്ദ്രന് സമീപത്തുകൂടി ഓറിയോൺ; അത്യപൂർവ ദൃശ്യങ്ങൾ പങ്കുവെച്ച് മസ്‌ക്

spot_img

നാസയുടെ ആർട്ടെമിസ് II ദൗത്യ സംഘാംഗങ്ങളുമായി ഓറിയോൺ ബഹിരാകാശ പേടകം ചന്ദ്രന് സമീപത്തുകൂടി കടന്നുപോകുന്നതിന്റെ വിസ്മയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ബഹിരാകാശത്തുനിന്നുള്ള ചന്ദ്രോപരിതലത്തിന്റെ അത്യപൂർവ കാഴ്ച സമ്മാനിക്കുന്നതാണ് വീഡിയോ.

ഓറിയോൺ ക്യാപ്സ്യൂൾ ചന്ദ്രന് സമീപത്തുകൂടി പറന്നുപോകുന്നത് അസാധാരണമായ വ്യക്തതയോടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ ദൃശ്യങ്ങളിൽ കാണാം. ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളും മലകളും വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.

സംരംഭകനായ മരിയോ നവാഫൽ പങ്കുവെച്ച മറ്റൊരു ക്ലിപ്പും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ചന്ദ്രന്റെ ദൃശ്യങ്ങൾ ആർട്ടെമിസ് II അയച്ചിരിക്കുന്നു. അത്രയധികം അടുത്തും വ്യക്തതയോടെയും ചന്ദ്രനെ കാണാം. ഓരോ ഗർത്തവും മലയും പറന്നുപോകുന്നതുപോലെ കാണാം. 50 വർഷത്തിനുശേഷം ആദ്യമായി മനുഷ്യർ ചന്ദ്രനെ ഭ്രമണം ചെയ്യുന്നു. കാഴ്ച തീർത്തും അവിശ്വസനീയമാണ്.’ – നവാഫൽ എഴുതി. ചന്ദ്രന്റെ മറുവശത്തുകൂടി സഞ്ചരിക്കുമ്പോൾ 40 മിനിറ്റ് നീണ്ട ആശയവിനിമയ സംവിധാനങ്ങളിലെ തടസത്തിനുശേഷം പേടകം വീണ്ടും പ്രവർത്തനക്ഷമമാകുന്ന നിർണായക നിമിഷവും ഈ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!