HomeGULFഅസ്ഥിര കാലാവസ്ഥാ ഏപ്രിൽ അവസാനം വരെ; മുന്നറിയിപ്പ്

അസ്ഥിര കാലാവസ്ഥാ ഏപ്രിൽ അവസാനം വരെ; മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജ്‍രി സയൻ്റിഫിക് സെൻ്റർ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ഈ കാലയളവിൽ സരയാത്ത് തുടരുമെന്നും ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വിഭാ​ഗം പറഞ്ഞു. അതേസമയം, വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും, വേഗത കുറഞ്ഞതും ഇടത്തരവും ആയിരിക്കും, ചിലപ്പോൾ ശക്തമാകും, തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. വെള്ളിയാഴ്ച പകൽ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും നേരിയതും ഇടത്തരവുമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും അദ്ദേഹം വിശദീകരിച്ചു. പരമാവധി താപനില 30 നും 32 നും ഡിഗ്രി സെൽഷ്യസിനും ഇടയിൽ പ്രതീക്ഷിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!