കുവൈത്ത് സിറ്റി: കുവൈത്ത് ചേമഞ്ചേരി മുസ്‌ലിം അസോസിയേഷൻ ജനറൽ ബോഡി യോഗം ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് മെഹബൂബ് നടമ്മലിന്റെ അധ്യക്ഷതയിൽ നടത്തി. ഫാറൂഖ് ഹമദാനി യോഗം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഹിദാസ് തൊണ്ടിയിൽ 2024 – 2025 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ കബീർ കാപ്പാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് റിട്ടേർണിംഗ് ഓഫീസർ യാക്കൂബ് എലത്തൂരിന്റെ മേൽനോട്ടത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.അബ്ദുൽ റഊഫ് (പ്രസിഡന്റ്), സജ്‌ബീർ കാപ്പാട് (ജന: സെക്രട്ടറി), കബീർ കാപ്പാട് (ട്രെഷറർ).
വൈസ് പ്രസിഡന്റുമാരായി ഹിദാസ് തൊണ്ടിയിൽ,യാസിർ തിത്തിസ്,മുനീർ തിരുവങ്ങൂർ സെക്രട്ടറിമാരായി ആസിഫ് പൂക്കാട് , സിറാജ് മാപ്പിളകത്ത്, റംഷി പൂക്കാട്, ജോയിന്റ് ട്രെഷറർമാരായി ഫസൽ പൊയിൽ, ഗഫൂർ നൂർമഹൽ, മീഡിയ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ, ഏരിയ കോർഡിനേറ്റർമാരായി അഷ്‌റഫ് കേളോത്ത് (സാൽമിയ), സുനീർ സംഗീത് (ഫഹാഹീൽ), സിറാജ് പൂക്കാട്(ഫർവാനിയ), മുഹമ്മദ് അറയിൽ (ഖൈത്താൻ)സുൽഫിക്കർ എം.പി,ഷംസു ടി.ടി, അഷ്‌റഫ് കേളോത്ത്, സിദ്ദിഖ് ഫാറൂഖി, സുനൈദ് വെങ്ങളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

