HomeGULFഫർവാനിയയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ഫർവാനിയയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

spot_img

കുവൈത്ത് സിറ്റി: ഫർവാനിയയിലെ ഒരു താമസസ്ഥലത്ത് ഏഷ്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. 1984-ൽ ജനിച്ച പ്രവാസിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹതാമസക്കാരനായ മറ്റൊരു പ്രവാസി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും അന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രാഥമിക വിവരങ്ങൾ പ്രകാരം, സാമ്പത്തിക ബുദ്ധിമുട്ടുകളും സ്വദേശത്തുള്ള കുടുംബത്തെ സഹായിക്കേണ്ട ബാധ്യതയും കാരണം ഇയാൾ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചന.സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മൃതദേഹം തുടർ പരിശോധനകൾക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറിയതായും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!