HomeGULFവ്യോമപ്രതിരോധ നടപടിക്കിടെ മിസൈൽ - ഡ്രോൺ ഭാഗങ്ങൾ പതിച്ച് കുവൈത്തിൽ വൈദ്യുതി ലൈനുകൾക്ക് തകരാറ്

വ്യോമപ്രതിരോധ നടപടിക്കിടെ മിസൈൽ – ഡ്രോൺ ഭാഗങ്ങൾ പതിച്ച് കുവൈത്തിൽ വൈദ്യുതി ലൈനുകൾക്ക് തകരാറ്

spot_img

കുവൈത്ത് സിറ്റി, ജൂലൈ 8: കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ തെറിച്ച ലോഹാവശിഷ്ടങ്ങൾ (ശ്രാപ്നൽ) മൂലം കുവൈത്തിലെ ചില ഓവർഹെഡ് വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.എന്നാൽ ഈ കേടുപാടുകൾ രാജ്യത്തെ വൈദ്യുതി വിതരണത്തെയോ ജലസേവനങ്ങളെയോ ബാധിച്ചിട്ടില്ലെന്നും എല്ലാ അവശ്യസേവനങ്ങളും സാധാരണ നിലയിൽ തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് അടിയന്തര പ്രതികരണ സംഘങ്ങളെ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളുമായി ചേർന്ന് സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ടെന്നും കേടുപാടുകൾ വിലയിരുത്തി അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിൽ കടന്നുകയറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും 13 ഡ്രോണുകളും സായുധസേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ഈ വിശദീകരണം പുറത്തുവന്നത്. ആക്രമണത്തിൽ ആളപായമോ മറ്റ് വസ്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!